ത്വാഇഫ് ഉല്ലാസ കേന്ദ്രം: മോട്ടോര്‍ സൈക്കിളുകള്‍ നിരീക്ഷണത്തില്‍

ത്വാഇഫ്: അല്‍റുദഫ് ഉല്ലാസകേന്ദ്രത്തിന് ചുറ്റുമുള്ള മൈതാനത്ത് മോട്ടോര്‍ സൈക്കിളുകള്‍ക്കെതിരെ നിരീക്ഷണം കര്‍ശനമാക്കി.  ടൂവീലര്‍, ഫോര്‍വീലര്‍ മൊട്ടോര്‍ സൈക്കിളുകള്‍ അന്തരീക്ഷത്തില്‍ പൊടിപടലും ശബ്ദവുമുണ്ടാക്കി  ഉല്ലാസത്തിനായി എത്തുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണിത്. 17 ഓളം മോട്ടോര്‍ സൈക്കിളുകള്‍ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.
 ഇവയില്‍ ചിലതെല്ലാം പരിസരത്ത് വാടകക്ക് നല്‍കുന്നതാണ്. പൊലീസ്, ട്രാഫിക്, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്ക് കീഴിലാണ് നിരീക്ഷണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.