അബഹ വേനല്‍ ഉത്സവം കൊടിയേറി

അബ്ഹ: ഉത്സവത്തിന്‍െറ ദിനരാത്രങ്ങള്‍ക്ക് ചരിത്ര നഗരമായ അബഹയില്‍ തുടക്കം. അബഹ വേനല്‍ ഉത്സവം മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ഉദ്ഘാടനം ചെയ്തു. സാഹത് ശഅ്ബിയയിലൊരുക്കിയ ഉദ്ഘാടന ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു. മേഖലയിലെ ചരിത്ര പുരാതന സ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സൂഖുകളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിന് ഒരുക്കിയ രണ്ട് ബസ്സുകളുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു. ടൂറിസം ബസ് സര്‍വീസ് പദ്ധതിയും ബസ്സിലെ സൗകര്യങ്ങളും ആകര്‍ഷകമാണ് എന്ന് ഗവര്‍ണര്‍ വിലയിരുത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച്  വിവിധ കലാപരിപാടികള്‍ അരങ്ങേറി. വെടിക്കെട്ടോട് കൂടിയാണ് ചടങ്ങ് സമാപിച്ചത്. മേളക്കത്തെുന്നവരെ ആകര്‍ഷിക്കാന്‍ വിപുലവും വൈവിധ്യവുമാര്‍ന്ന വിനോദ സംസ്കാരിക പരിപാടികളാണ് ഇത്തവണയും സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.