റിയാദ്: സൗദിയുടെ വിവിധ മേഖലകളില്‍ അഞ്ച് വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കുമെന്ന് വ്യവസായ നഗരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന അതോറിറ്റി വ്യക്തമാക്കി. വനിതകള്‍ക്കടിയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, വ്യവസായ മേഖലകളിലേക്ക് വനിതകളെ ആകര്‍ഷിക്കുക, സ്ത്രീകള്‍ക്ക് ഇണങ്ങിയ തൊഴിലവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ സൗദി വിഷന്‍ 2030ന്‍െറ ഭാഗമായാണ് പുതിയ വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കുന്നത്.കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സ, പടിഞ്ഞാറന്‍ മേഖലയിലെ ജിദ്ദ, യാമ്പു, മധ്യ മേഖലയിലെ അല്‍ഖസീം, ഹാഇല്‍ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് ഇണങ്ങിയ വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കുക. തൊഴിലിന് പുറമെ കുട്ടികളെ പരിചരിക്കാനുള്ള കേന്ദ്രങ്ങള്‍, വനിത തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും വ്യവസായ നഗരങ്ങളില്‍ സ്ഥാപിക്കും. 2020ഓടെ പുതിയ വ്യവസായ നഗരങ്ങള്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദി വ്യവസായ മേഖലയില്‍ നിലവില്‍ 6,962 വനിതകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് പടിഞ്ഞാറന്‍ മേഖലയിലാണ് (2,986). രണ്ടാം സ്ഥാനം 2,557 വനിതകള്‍ തൊഴിലെടുക്കുന്ന മധ്യ മേഖല വ്യവസായ നഗരങ്ങളിലാണ്. ഏറ്റുവം കുറഞ്ഞ എണ്ണം വനിത ജോലിക്കാരുള്ളത് 1,419 സ്ത്രീകള്‍ ജോലി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലാണ്. സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ് പരിഹരിക്കല്‍ വിഷന്‍ 2030ന്‍െറ പ്രഖ്യാപിത നയമാണെന്നും ഇതിനായി സാധ്യമാവുന്ന ശ്രമങ്ങള്‍ നടത്തുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.