???. ????????? ??????

മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം സൗദികള്‍ക്ക് തൊഴില്‍ –ഡോ. ഹഖബാനി

റിയാദ്: മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി. ജി 20 ഉച്ചകോടിയില്‍ സൗദിയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ആകുമ്പോഴേക്ക് വിവിധ മേഖലകളിലാണ് ഇത്രയും തൊഴിലവസരങ്ങളുണ്ടാവുക. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ നടക്കുന്ന സ്വദേശിവത്കരണം പൂര്‍ത്തിയായാല്‍ 1,40,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷന്‍ 2030ന്‍െറ മുന്നോടിയായി നടപ്പാക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയായ 2020 നുള്ളില്‍ തൊഴിലില്ലായ്മ ഗണ്യമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി യുവതി, യുവാക്കള്‍ ജോലി ചെയ്യാന്‍ സന്നദ്ധരായി രംഗത്തു വരുന്നത് ശുഭ സൂചനയാണ്.
യോഗ്യരായി പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കേണ്ടതുണ്ട്. സമൂഹത്തിന്‍െറ വിവിധ മേഖലകളിലുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കണം. ഭിന്ന ശേഷിയുള്ളവരും വനിതകളും ഇക്കൂട്ടത്തില്‍പെടും. ഇവര്‍ക്ക് യോജിക്കുന്ന തൊഴില്‍ കണ്ടത്തെി നല്‍കുക എന്നതാണ് വിവിധ പദ്ധതികളിലൂടെ തൊഴില്‍ വകുപ്പ് ശ്രമിക്കുന്നത്. തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ യുവതി, യുവാക്കളെ ആകര്‍ഷിക്കുക എന്നതായിരുന്നു പ്രഥമ വെല്ലുവിളി.
സ്വകാര്യ മേഖലയിലെ ജോലികളില്‍ സ്വദേശി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാവശ്യമായ ബഹുമുഖ പദ്ധതികളാണ് നടപ്പാക്കിയത്. മൊബൈല്‍ കടകള്‍ പൂര്‍ണമായി സൗദിവത്കരിച്ചത് ഇക്കാരണത്താലാണ്. ഇത് വിജയിക്കുകയും ചെയ്തു. റമദാന്‍ ഒന്നു മുതല്‍ 50 ശതമാനം ജീവനക്കാരും സൗദികളാവണമെന്ന തീരുമാനം നടപ്പാക്കി. സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണം എന്നാണ് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വനിതകള്‍ക്ക് മാത്രമായി മൊബൈല്‍ മാര്‍ക്കറ്റ് തന്നെ തുറക്കാനുള്ള തയാറെടുപ്പിലാണ്. കൂടുതല്‍ വനിതകള്‍ മൊബൈല്‍ മേഖലയില്‍ ജോല ചെയ്യാന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്. ഇത് വ്യാപിപ്പിക്കും. വ്യത്യസ്ത മേഖലകളിലുള്ള ജോലികള്‍ കണ്ടത്തൊനും സ്വദേശികളെ വിന്യസിക്കാനും തൊഴില്‍ വകുപ്പിന്‍െറ ശ്രമങ്ങളിലൂടെ സാധ്യമാകുമെന്നും ഹഖബാനി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.