????? ??????

ഗേറ്റ് തലയില്‍ വീണ് മലയാളി മരിച്ചു

റിയാദ്: റെയിലില്‍ നിന്ന് ഇളകിയ ഇരുമ്പ് ഗേറ്റ് മറിഞ്ഞുവീണ് അതിനടിയില്‍ പെട്ട് മലയാളി ദാരുണമായി മരിച്ചു. റിയാദ് ന്യൂ സനാഇയ്യയിലെ ഗള്‍ഫ് ഗ്രില്‍ കമ്പനിയിലുണ്ടായ അപകടത്തില്‍ പത്തനംതിട്ട റാന്നി വെച്ചൂച്ചിറ സ്വദേശി പീടിക പറമ്പില്‍ ഹസന്‍ കുട്ടിയാണ് (59) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കമ്പനി വക ഫാക്ടറിയില്‍ 21 വര്‍ഷമായി ജീവനക്കാരനായിരുന്ന ഇദ്ദേഹം മലയാളിയായ ഗേറ്റ് കീപ്പര്‍ നാട്ടില്‍ അവധിക്ക് പോയതിനാല്‍ രണ്ടരമാസമായി പകരക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഈദുല്‍ ഫിത്വ്ര്‍ പ്രമാണിച്ച് അവധിയായ കമ്പനിയില്‍ നിന്ന് അത്യാവശ്യ ലോഡുമായി ട്രക്കിന് പുറത്തുപോകാന്‍ വേണ്ടി ഗേറ്റ് തുറന്നുകൊടുത്തതായിരുന്നു. വാഹനം പുറത്തുപോയ ശേഷം ഗേറ്റ് അടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയിലില്‍ നിന്ന് ഇളകിയ ഗേറ്റ് തലയുടെ മുകളിലൂടെ മറിയുകയായിരുന്നു. നിലതെറ്റി വീണ ഹസന്‍ കുട്ടിയുടെ തലയിലേക്ക് ഗേറ്റും മറിഞ്ഞുവീണു. തലപൊട്ടി മണിക്കൂറോളം ഗേറ്റിനടിയില്‍ കിടന്ന് രക്തം വാര്‍ന്നാണ് മരിച്ചത്. ആരോ കണ്ട് വിവരം പൊലീസിനേയും റെഡ്ക്രസന്‍റിനെയും അറിയിക്കുകയായിരുന്നു. അവരത്തെിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഒടുവില്‍ നാട്ടില്‍ പോയിവന്നത് രണ്ട് വര്‍ഷം മുമ്പ് മകളുടെ വിവാഹത്തിനാണ്. വിവരമറിഞ്ഞ് മദീനയില്‍ സ്റ്റാഫ് നഴ്സായ രണ്ടാമത്തെ മകള്‍ അജിനയും ഭര്‍ത്താവ് റസലും റിയാദില്‍ എത്തിയിട്ടുണ്ട്. മൂത്ത മകള്‍ നഴ്സായ ആഷ്നയും മകന്‍ ഡോ. അജിനാലും നാട്ടിലാണ്. ഭാര്യ: നസീമ. മറ്റൊരു മരുമകന്‍ അന്‍വര്‍ ഷാര്‍ജയിലാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും ഹസന്‍ കുട്ടിയുടെ ഭാര്യാ സഹോദരി ഭര്‍ത്താവ് അബ്ദുല്‍ മാജിദും രംഗത്തുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.