മലയാളി ബാലിക ജിദ്ദയില്‍ നിര്യാതയായി

ജിദ്ദ: സന്ദര്‍ശക വിസയില്‍ കുടുംബ സമ്മേതം നാട്ടില്‍ നിന്നത്തെിയ മലയാളി ബാലിക ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതയായി. പെരിന്തല്‍മണ്ണ കൊളത്തൂര്‍ കുരുവമ്പലം കല്ളേത്തൊടി മുഹമ്മദലിയുടെ മകള്‍ ഹിബ ഫാത്തിമയാണ്  (13) മരണപ്പെട്ടത്.  രണ്ടു മാസം മുമ്പാണ് നാട്ടില്‍ നിന്ന് എത്തിയത്. കൊളത്തൂര്‍ ഇര്‍ഷാദിയയില്‍ എട്ടാം തരം വിദ്യാര്‍ഥിനിയാണ്.
മാതാവ് സീനത്ത്. സഹോദരങ്ങള്‍: നഹല ഫാത്തിമ, സന ഫാത്തിമ, ഫാത്തിമ ഹന്ന. മയ്യിത്ത് റുവൈസ് മഖ്്ബറയില്‍ ഖബറടക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.