റിയാദ്: സൗദിയില്‍ രാത്രി ഒമ്പത് മണിക്ക് കടകള്‍ അടക്കാനുള്ള നിയമം നടപ്പാക്കുന്നതിനെ കുറിച്ച് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം പഠനം നടത്തുന്നു. എന്നാല്‍ ഭക്ഷണ ശാലകള്‍, കോഫി ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്ന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാത്രി 12 മണി വരെ സമയം അനുവദിക്കുമെന്ന് വക്താവ് തന്‍െറ ട്വിറ്ററില്‍ കുറിച്ചു. പൊതു അവധിക്കാലത്ത് ഇത് അര്‍ധരാത്രിക്ക് ശേഷം ഒരു മണി വരെ തുടരാനും അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.