ബീച്ച് ബോയ്സ് അല്‍ഖഫ്ജി ഏകദിന സെവന്‍സ് ഫുട്ബാള്‍ മേള

അല്‍ഖഫ്ജി: പെരുന്നാള്‍ ദിനത്തില്‍ ഖഫ്ജിയിലെ പ്രവാസികള്‍ക്ക്  ആവേശമായി ബീച്ച് ബോയ്സ് സനയ്യ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ഏകദിന സെവന്‍സ് ഫുട്ബാള്‍ മേള സംഘടിപ്പിച്ചു. അംജദ് വിന്നേഴ്സ് ട്രോഫി നേടി ബീച്ച് ബോയ്സ് ഒന്നാം സ്ഥാനത്തും ഇനാറ ലൈറ്റ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി ബ്ളാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട് രണ്ടാം സ്ഥാനത്തും എത്തി. ടോപ് സ്കോറര്‍ ആയി റഷാദ് ഊര്‍ക്കടവ്, മികച്ച കളിക്കാരന്‍ ആയി അരുണ്‍ ബേബി, റൗഫ് ഓമാനൂര്‍ (സ്റ്റോപ്പര്‍ ബാക്), സുജിത് മണ്ണാര്‍ക്കാട് (ഗോള്‍ കീപ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഖഫ്ജി നടന്ന ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റില്‍ വന്‍ ജന പങ്കാളിത്തമുണ്ടായിരുന്നു.
പി.വി അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് കോഴിക്കോട്, നാസര്‍ വളാഞ്ചേരി, അന്‍സാര്‍ കൊച്ചുകലുങ്ക്, ഷാജി കെ.ടി പി എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ജിയാദ് ബേപ്പൂര്‍, മുജീബ് റഹ്മാന്‍, ഷാഹിദ് വാഴക്കാട്, അബ്ദുല്‍ നാസര്‍ കോട്ടപ്പുറത്ത്, ഫിറോസ് പൂളാന്‍ കുന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.