മലയാളി ട്രക്ക് തൊഴിലാളികളുടെ ക്ഷേമ സംഘടന രൂപവത്കരിച്ചു

റിയാദ്: ചെറിയ ട്രക്ക് ഡ്രൈവര്‍മാരായ മലയാളികളുടെ ക്ഷേമ സംഘടന രൂപവത്കരിച്ചു. 150 ഓളം പേര്‍ പങ്കെടുത്ത പ്രഥമ യോഗം റിയാദ് അല്‍മദീന ഹൈപര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. സംഘടനക്ക് സൗദി ഡ്രൈവേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സദ്വ) എന്ന് നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാട് നാമകരണം ചെയ്തു.
യോഗത്തില്‍ ശിഹാബ് കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. ഷാജി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ഉബൈദ് എടവണ്ണ മുഖ്യ പ്രഭാഷണം നടത്തി. ശമീര്‍ ചാത്തന്നൂര്‍, റഷീദ് വാവാട്, ഹനീഫ് പട്ടാമ്പി, റിയാസ് നടമ്മല്‍ പോയില്‍ എന്നിവര്‍ സംസാരിച്ചു. തഫ്സീര്‍ കൊടുവള്ളി (പ്രസി), ഹനീഫ് പട്ടാമ്പി (ജന. സെക്ര), ഇല്‍യാസ് പതിമംഗലം (ട്രഷ), റഷീദ് വാവാട്, സുബൈര്‍ മുക്കം (വൈ. പ്രസി), വിജയന്‍ വടകര, ഗഫൂര്‍ പരപ്പന്‍പൊയില്‍ (ജോ. സെക്ര), ശമീര്‍ ചാത്തല്ലൂര്‍ (സൗദി കോഓര്‍ഡിനേറ്റര്‍), ഫായിസ് വെണ്ണക്കാട്, ശംസു മുക്കം, ഫിറോസ് തിരുവമ്പാടി, നൗഫല്‍ പുത്തൂര്‍, ജംഷീര്‍, റിയാസ് മാനിപുരം, ഫൈസല്‍ വാഴക്കാട്, റിയാസ് വയനാട്, അശ്റഫ് മായനാട്, ശുഹൈബ് വെണ്ണക്കാട്, മുജീബ് കക്കോടി, അസീസ് മാനിപുരം, സൈനു പട്ടാമ്പി, അലി ആലുവ, സിംജാദ് ചാലിയം, അന്‍ഷദ് തലശേരി, നഫീന്‍ മലപ്പുറം, കാസിം കക്കാട്, ഒ.വി ആബിദ് വെണ്ണക്കാട്, സുലൈമാന്‍ ആരാമ്പ്രം, ഷമീര്‍, റഷീദ് നിലമ്പൂര്‍, ഇസ്ഹാഖ് മണ്ണാര്‍ക്കാട്, ഷബീര്‍ കീമാരി, സി.ടി മുസ്തഫ, ജംഷീര്‍ കാരന്തൂര്‍, ജലാല്‍ മുക്കം, ബഷീര്‍ മടവൂര്‍, സാലിഫ് ഓമശേരി, എസ്. ബാബു മായനാട്, റിഷാദ് തിരുവമ്പാടി, മുജീബ്, സാബിത് വട്ടോളി, കെ.സി അബു, അശ്റഫ് ഈങ്ങാപ്പുഴ, നഹിം നിലമ്പൂര്‍, ജബ്ബാര്‍, എം.സി അസീസ് ആരാബ്രം (എക്സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരടങ്ങിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സുബൈര്‍ മുക്കം സ്വാഗതവും നൗഫല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.