ജിദ്ദ: ‘നിങ്ങളുടെ ഈദ് ഞങ്ങളുടേതും’ എന്ന തലക്കെട്ടില്‍ ജിദ്ദ മുനിസിപ്പാലിറ്റി ഒരുക്കിയ ഈദാഘോഷങ്ങള്‍ കാണാന്‍ സ്വദേശികളുടെയും വിദേശികളുടെയും തിരക്ക്. ഈദ് ദിവസങ്ങളില്‍ ആളുകളെ ആഘര്‍ഷിക്കുന്നതിന് മേഖലയുടെ വിവിധ ഭാഗങ്ങളിലാണ് വൈവിധ്യമാര്‍ന്ന കലാകായിക വിനോദ പരിപാടികളും വെടിക്കെട്ടുകളുമായി മുനിസിപ്പാലിറ്റി ഈദാഘോഷ പരിപാടികള്‍ ഒരുക്കിയത്. സമൂഹത്തിലെ ഒരോ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന പരിപാടികളാണ് ഈദുല്‍ഫിത്വറിന് ഒരുക്കിയതെന്ന് മുനിസിപ്പാലിറ്റി സാമൂഹ്യസേവന വിഭാഗം മേധാവി മുഹമ്മദ് അല്‍യാമി പറഞ്ഞു. കോര്‍ണിഷിലാണ് വെടിക്കെട്ട് ഒരുക്കിയിരുന്നത്. കുട്ടികള്‍ക്കായി മത്സരങ്ങളും നാടകങ്ങളും ഒരുക്കിയിട്ടുണ്ട്. ഈദാഘോഷ പരിപാടികള്‍ സംബന്ധിച്ച് വിവരങ്ങള്‍ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലും ഒൗദ്യോഗിക മീഡിയകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറബ് ഹിജാസി പാരമ്പര്യത്തിന്‍െറ ഉല്‍സവം കൂടിയാണീ മേള. റമദാന്‍ ഒന്നു മുതല്‍ ‘റമദാനുനാ കിദാ’ എന്ന പേരില്‍ ഉല്‍സവമായിരുന്നു ഇവിടെ. ഇതിന്‍െറ തുടര്‍ച്ചയായാണ് പെരുന്നാളാഘോഷം. പുരാതന റമദാന്‍ സ്മരണയായിരുന്നു പൈതൃകനഗരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ആവിഷ്കരിച്ചത്. ചരിത്രമേഖലയിലെ ബാബ് മദീന മുതല്‍ മസ്ജിദുല്‍ ശാഫിഅ് വരെയുള്ള സ്ഥലങ്ങളിലാണ് ഉല്‍സവം അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.