ജിദ്ദ: കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണക്കട്ടികള്‍ ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് പിടികൂടി. കാറിന്‍െറ റൂഫിനിടയില്‍ ഒളിപ്പിച്ച 29 സ്വര്‍ണക്കട്ടികളാണ് അധികൃതര്‍ പരിശോധനക്കിടെ പിടികൂടിയത്. 38 കിലോ തൂക്കം വരുന്നവയാണിത്.
60,000 റിയാലിന് മുകളില്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളോ വിലപ്പെട്ട ലോഹങ്ങളോ തുറമുഖം വഴി കൊണ്ടു വരുന്നവര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്നാണ് ചട്ടം. ഇത് ലംഘിച്ചാല്‍ നിയനമടപടികള്‍ക്ക് വിധേയരാവേണ്ടി വരുമെന്ന് തുറമുഖ മേധാവി മുന്നറിയിപ്പ് നല്‍കി.
പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.