റോഡ് റോളറിനടിയില്‍ പെട്ട് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലത്തെിച്ചു

തബുക്ക്: റോഡ് റോളറിനടിയില്‍ പെട്ട് ദാരുണമായി മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലത്തെിച്ചു.  തബൂക്കില്‍  മെയ്  ഒന്നിന് ഉണ്ടായ അപകടത്തില്‍ മരിച്ച നിസാമുദിപൂര്‍ സ്വദേശി ഷാഹിദ് അലിയുടെ ( 24 ) മൃതദേഹമാണ്  സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദ വഴി ലെക്നോവിലത്തെിച്ചത്. ജോലിക്കിടെ ദുബാ റോഡിലായിരുന്നു  ദാരുണമായ അപകടം. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഒമലര്‍ ട്രേഡിംഗ് കോണ്‍ട്രാക്ടിംഗ്  കമ്പനിയിലെ  ജോലിക്കാരനായിരുന്നു. കൂടെ ജോലി ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി ഓടിച്ച റോഡ് റോളറാണ് അപകടം വരുത്തിയത്.  മൃതദേഹം തബുക്ക് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലായിരുന്നു. തബൂക്ക് ട്രാഫിക് വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ലയുടെ നിര്‍ദേശപ്രകാരം   എംബസി കമ്യൂണിറ്റി വെല്‍ഫയര്‍ മെമ്പറും ‘മാസ്’ തബൂക്കിന്‍െറ ജീവകാരുണ്യവിഭാഗം കണ്‍വീനറുമായ ഉണ്ണി മുണ്ടുപറമ്പാണ് മൃതദേഹം നാട്ടിലത്തെിക്കുന്നതിന് ഇടപെടല്‍ നടത്തിയത്.
ഷാഹിദിന്‍െറ ബന്ധുക്കളെ  ഫോണിലൂടെ  കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയെങ്കിലും മരണപെട്ട രീതി പറഞ്ഞപ്പോള്‍  ആദ്യം മൃതദേഹം ഏറ്റുവാങ്ങാനോ അധികാരപത്രം എഴുതി നല്‍കാനോ ബന്ധുക്കള്‍ തയാറായില്ല. ജിദ്ദ കോണ്‍സുലേറ്റില്‍  നിന്ന് വെല്‍ഫെയര്‍ കോണ്‍സല്‍ ബന്ധുക്കളുമായി സംസാരിച്ചിട്ടും  അവര്‍ സഹകരിക്കാന്‍ തയാറായില്ല. ഒടുവില്‍  ഷാഹിദിന്‍െറ നാട്ടിലെ പരിസരവാസികളെ വിവരം ധരിപ്പിച്ചു. അധികാരപത്രം അയച്ചുതരാത്ത പക്ഷം നിയമ നടപടികള്‍ കൈകൊള്ളുമെന്ന് അറിയിച്ചതോടെ വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ഉണ്ണിയുടെ പേരില്‍ അധികാരപത്രം എത്തിച്ചു കമ്പനിയുടെ സഹായത്തോടെ ഇക്കഴിഞ്ഞ ദിവസം തബുക്കില്‍നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ലെക്നോവിലത്തെിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങി.  ഷാഹിദിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഒരു വര്‍ഷം മുമ്പാണ് സൗദിയിലത്തെിയത്.  പല സമ്മര്‍ദങ്ങളും നേരിട്ടെങ്കിലും രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ മൃതദേഹം  നാട്ടിലത്തെിക്കനായത്തിന്‍െറ സംതൃപതിയിലാണ് ഉണ്ണി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.