സൗദിയി​െല യുഎസ്​ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം.  ഇന്ന്​ പുലർച്ചെയാണ്​ സ്​ഫോടനമുണ്ടായത്​.  സ്​ഫോടക വസ്​തുക്കളുമായി കാറി​െലത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന്​ പൊട്ടിത്തെറിക്കുകയായിരുന്നു. സ്​ഫോടനത്തിൽ രണ്ട്​ നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റു.

സ്​ഫോടനത്തെ തുടർന്ന്​  സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺസുലേറ്റിന്​ ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. യു.എസ്​ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി കോൺസുലേറ്റിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ്​ സ്​ഫോടനം. 2004 ൽ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.