ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു

ജിദ്ദ: ത്വാഇഫിനും അഫീഫിനുമിടയില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പെടെ പത്ത് പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന് ഉംറക്ക് വന്ന സംഘം മക്കയില്‍ നിന്ന് തിരിച്ചു പോവുമ്പോള്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. മരിച്ചവര്‍ അറബ് വംശജരാണ്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് വിവരം. 
അഫീഫില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് സംഭവം. അപകട വിവരം അറിഞ്ഞ ഉടനെ മക്ക റോഡ്, അല്‍ബാഹ മേഖല  എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളുടെ സഹായം തേടിയതായി ത്വാഇഫ് റെഡ് ക്രസന്‍റ് വക്താവ്  ശാദി ബിന്‍ ആബിദ് അല്‍സുബൈത്തി പറഞ്ഞു. 18 യൂനിറ്റ് സ്ഥലത്തത്തെിയിരുന്നു. ആരോഗ്യ വകുപ്പിന്‍െറ ഏഴ് യൂനിറ്റുമുണ്ടായിരുന്നു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിലുണ്ട്.ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു
ജിദ്ദ: ത്വാഇഫിനും അഫീഫിനുമിടയില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പെടെ പത്ത് പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. റിയാദില്‍ നിന്ന് ഉംറക്ക് വന്ന സംഘം മക്കയില്‍ നിന്ന് തിരിച്ചു പോവുമ്പോള്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. മരിച്ചവര്‍ അറബ് വംശജരാണ്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് വിവരം. 
അഫീഫില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് സംഭവം. അപകട വിവരം അറിഞ്ഞ ഉടനെ മക്ക റോഡ്, അല്‍ബാഹ മേഖല  എന്നിവിടങ്ങളില്‍ നിന്നുള്ള ആംബുലന്‍സുകളുടെ സഹായം തേടിയതായി ത്വാഇഫ് റെഡ് ക്രസന്‍റ് വക്താവ്  ശാദി ബിന്‍ ആബിദ് അല്‍സുബൈത്തി പറഞ്ഞു. 18 യൂനിറ്റ് സ്ഥലത്തത്തെിയിരുന്നു. ആരോഗ്യ വകുപ്പിന്‍െറ ഏഴ് യൂനിറ്റുമുണ്ടായിരുന്നു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.