ഈദുല്‍ ഫിത്വ്ര്‍ ആഘോഷത്തിന് മക്ക അണിഞ്ഞൊരുങ്ങി

മക്ക: റമദാന്‍ പരിസമാപ്തിയിലേക്കടുത്തതോടെ മക്കയില്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍. പാലങ്ങളും തുരങ്കങ്ങളും അലങ്കാര സ്തൂപങ്ങളും റോഡരികത്തെ മരങ്ങളുമെല്ലാം വിവിധതരം അലങ്കാര ബള്‍ബുകള്‍ കൊണ്ടും മാലകള്‍കൊണ്ടും അലങ്കരിക്കുന്ന ജോലികള്‍ മക്ക മുനിസിസിപ്പാലിറ്റിക്ക് കീഴില്‍ പുരോഗമിക്കുകയാണ്. നിരവധി തൂക്കുപാലങ്ങളും തുരങ്കങ്ങളും തോട്ടങ്ങളും ഇതിനകം അലങ്കരിച്ചുകഴിഞ്ഞു. വിദഗ്ധരെ ഉപയോഗിച്ചാണ് വിവിധ ആകൃതിയില്‍ അലങ്കാര ലൈറ്റിങ് ഷോ ഒരുക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഓപറേഷന്‍ ലൈറ്റ് റിപ്പയറിംഗ് മേധാവി എന്‍ജിനീയര്‍ ബന്ദര്‍ ബിന്‍ ഖാലിദ് പറഞ്ഞു. മക്കയുടെ വിശുദ്ധിക്കനുയോജ്യമായ രൂപത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. പെരുന്നാളില്‍ മക്കയിലത്തെുന്നവര്‍ക്ക് കണ്‍കുളിര്‍മയും ആനന്ദവുമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രവേശന കവാടങ്ങള്‍, സംസം മൈതാനം, താഇഫ് റോഡ്, മൂന്നാം റിങ് റോഡ് തുടങ്ങിയ നിര്‍ണിത സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അലങ്കാര ജോലികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.