മലയാളിയെ കത്തി മുനയില്‍ നിര്‍ത്തി  എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തു

റിയാദ്: അനധികൃത ടാക്സിയില്‍ കയറിയ മലയാളിയെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ച് പണം കവര്‍ന്നു. ബത്ഹയില്‍ നിന്നും അസീസിയയിലേക്ക് യാത്രചെയ്ത മൊബൈല്‍ ഷോപ് ജീവനക്കാരനായ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റാഫിയാണ് മര്‍ദനത്തിനും സാമ്പത്തിക നഷ്ടത്തിനും ഇരയായത്. ബത്ഹയിലെ മൊബൈല്‍ ഷോപ്പ് ജീവനക്കാരനാണ് റാഫി. പിടിച്ചുപറി നടത്തിയത് ബംഗ്ളാദേശ് പൗരന്‍മാരാണെന്നാണ് സംശയം. രാത്രി പത്ത് മണിക്കാണ് ഡ്രൈവറുള്‍പ്പെടെ നാല് പേരുണ്ടായിരുന്ന വാഹനത്തില്‍ അഞ്ചാമനായി മുഹമ്മദ് റാഫി കയറിയത്്. എളുപ്പ വഴിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ സഥലത്ത് കൊണ്ടുപോയി മര്‍ദിച്ച് പണം തട്ടാനായിരുന്നു സംഘത്തിന്‍െറ ആദ്യ ശ്രമം. എന്നാല്‍ മുഹമ്മദ് റാഫിയുടെ കൈവശം 200 റിയാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതും കൈയിലുണ്ടായിരുന്ന പുതിയ ഐ ഫോണും തട്ടിയെടുത്ത സംഘം തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയിലാണ് എ.ടി.എം കാര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. പിന്നീടാണ് ബാങ്കിലുണ്ടായിരുന്ന കാശ് കൂടി തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കാര്‍ഡ് തന്‍െറതല്ളെന്നും കാലാവധി കഴിഞ്ഞതാണെന്നും പറഞ്ഞ് നോക്കിയെങ്കിലും ഇഖാമയിലെ പേരും കാര്‍ഡിന്‍െറ കാലാവധിയുമൊക്കെ മനസ്സിലാക്കിയ അക്രമികള്‍ റാഫിയെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് രാത്രി 11.30 ഓടെ തിരക്കൊഴിഞ്ഞ റോഡരികിലെ എ.ടി.എം കൗണ്ടറിലത്തെിയ സംഘം കഴുത്തില്‍ കത്തിവെച്ച് രഹസ്യ കോഡ് നമ്പര്‍ ചോദിച്ച് മനസിലാക്കി ബാങ്കില്‍ നിന്ന് ഒരു ദിവസം എ.ടി.എം മുഖേന ലഭ്യമാകുന്ന അയ്യായിരം റിയാല്‍ പൂര്‍ണമായും പിന്‍വലിക്കുകയായിരുന്നു. അക്കൗണ്ടില്‍ 3000 റിയാല്‍ കൂടി അവശേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ അക്രമികള്‍ വീണ്ടും ഇയാളെ തടവിലാക്കി രാത്രി 12 മണിക്ക് ശേഷം രണ്ടാമതും പണം പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്‍ഡ് മെഷീനില്‍ കുടുങ്ങിയതിനാല്‍ നടന്നില്ളെന്ന് മുഹമ്മദ് റാഫി പറഞ്ഞു. ഭാര്യയും കുട്ടിയും റൂമില്‍ തനിച്ചാണെന്നും ടാക്സി കിട്ടുന്ന സ്ഥലത്ത് ഇറക്കി തരണമെന്നും പറഞ്ഞപ്പോള്‍ ആദ്യം കൈയിലാക്കിയ 200 റിയാല്‍ മടക്കികൊടുത്ത സംഘം ടാക്സി ലഭിക്കുന്ന പൊതുവഴിയില്‍ ഇറക്കിവിടുകയായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.