ജിദ്ദ: ഒന്നര കൊല്ലമായി നാട്ടില്‍ പോകാനാകാതെയും ഇഖാമയും പുതുക്കാതെയും കഷ്ടപ്പെട്ട തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഷിബു രാജന് ടി.എസ്.എസിന്‍െറ സഹായം. ജിദ്ദ വഴി നാട്ടില്‍ കയറ്റി വിടാമെന്ന് പറഞ്ഞു ഒരു മലയാളി ഏജന്‍റ് ഷിബു രാജനെ പറ്റിക്കുകയായിരുന്നു. അങ്ങനെ ശറഫിയ്യ പാലത്തിനടിയില്‍ എത്തിപ്പെട്ട ഷിബു 18 ദിവസം അവിടെ തള്ളി നീക്കി. സാമൂഹിക പ്രവര്‍ത്തകനായ ഹസ്സന്‍ പട്ടാമ്പിയുടെ സഹായത്താലായിരുന്നു ജീവിതം.
വിവരമറിഞ്ഞ ടി.എസ്.എസ് പ്രസിഡന്‍റ് ജോഷി സുകുമാരന്‍ ജനറല്‍ സെക്രട്ടറി ഹാശിം കല്ലമ്പലം എക്സിക്യൂട്ടീവ് അംഗങ്ങളായ നിഹാസ് കല്ലമ്പലം, ഷംനാദ് കാണിയാപുരം, നാദിര്‍ഷ വര്‍ക്കല തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും ടി.എസ്.എസ് എക്സിക്യുട്ടീവ് അംഗവുമായ അഡ്വ. മുഹമ്മദ് റാസിഖിന്‍െറ സഹായത്തോടെ ഷിബു രാജനെ ജിദ്ദ കോണ്‍സുലേറ്റില്‍ എത്തിക്കുകയുംസ്പോണ്‍സറുമായി ബന്ധപ്പെടുകയും ചെയ്തു. ദമ്മാം വരെ സഞ്ചരിക്കാനുള്ള യാത്ര രേഖകളും യാത്രാ ചിലവും ആഹാരത്തിനുള്ള ചിലവും നല്‍കി നിയമ പരമായി തന്നെ ദമ്മാമില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്നുള്ള സഹായത്തിന് ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജഹാനെ ഏല്‍പ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.