സിഫ് ടൂര്‍ണമെന്‍റ്:  എ.സി.സി ബി സെമിയില്‍

ജിദ്ദ: എ ഡിവിഷന്‍ എ ഗ്രൂപ്പില്‍ അവസാന മത്സരത്തില്‍ സമനിലയോടെ സ്നാക്സ് ഫ്രണ്ട്സ് ജിദ്ദ ക്ളബ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. ഫ്രണ്ട്സിനെ സമനിലയില്‍ പിടിച്ച എ.സി.സി ബി സെമി സ്ഥാനം ഉറപ്പിച്ചു.
കളിയുടെ ഗതിക്കെതിരെ  ആറാം മിനുട്ടില്‍ വഴങ്ങിയ സെല്‍ഫ് ഗോളായിരുന്നു ഫ്രണ്ട്സിന് ലഭിച്ച ആദ്യ പ്രഹരം.  ഗോള്‍ വഴങ്ങിയതിന്‍െറ ഞെട്ടലില്‍ നിന്ന് ഫ്രണ്ട്സ് ജിദ്ദ കളിക്കാര്‍ മുക്തരാവുന്നതിനു മുമ്പ്  എ.സി.സി ലീഡുയര്‍ത്തി. ആറു മിനിറ്റുകള്‍ക്കകം അബ്്ദുല്‍ജലീലിലൂടെയാണ് എ.സി.സി ലീഡുയര്‍ത്തിയത്. വലീദ് നല്‍കിയ പാസ് കൃത്യമായി കണക്റ്റ് ചെയ്ത ജലീലിനു പിഴച്ചില്ല 2-0. 
പതിയെ കളിയിലേക്ക് തിരിച്ചുവന്ന ഫ്രണ്ട്സ് ഇരു വിങ്ങുകളിലൂടെയും വേഗതയാര്‍ന്ന ആക്രമണ ഫുട്ബോള്‍ കാഴ്ച വെച്ചു.  35ാം മിനുട്ടില്‍ റനീഷിലൂടെ ആദ്യ ഗോളും കണ്ടത്തെി 2-1.  44ാം മിനിറ്റില്‍ മനാഫിലൂടെ ഫ്രണ്ട്സ് ജിദ്ദ സമനില കണ്ടത്തെി.  രണ്ടു മിനിട്ടിനകം ഹാരിസ് നാണിയിലൂടെ ഫ്രണ്ട്സ് ജിദ്ദ ലീഡും നേടി . 3-2. തുടര്‍ന്നങ്ങോട്ട് കളി പൂര്‍ണമായും ഫ്രണ്ട്സിന്‍െറ നിയന്ത്രണത്തിലായിരുന്നു. ഫ്രണ്ട്സ് ജയിച്ചു എന്ന് തോന്നിച്ച സമയത്ത്  ലെഫ്റ്റ് വിങ് ബാക്ക് സ്ഥാനത്ത് കളിച്ച ഷമീലിനു പറ്റിയ പിഴവാണ് സമനിലയിലേക്ക് വഴിതുറന്നത്. കളി തീരാന്‍ ആറു മിനുട്ട് ബാക്കി നില്‍ക്കെ ഓവര്‍ലാപ് ചെയ്തു കളിച്ച ഷമീലില്‍ പന്ത് പിടിച്ചെടുത്ത ജാഫറലി പന്ത് നീട്ടി വലീദിനു നല്‍കി. വലീദ് നേരെ ഇമാദിലെക്ക്. പ്രതിരോധ നിരയെ വെട്ടിച്ച് ബോക്സിലേക്ക് കടന്ന ഇമാദിനെ തടയാന്‍ ജിദ്ദ ഫ്രണ്ട്സ് പരുക്കന്‍ അടവ് പുറത്തെടുത്തു. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ജാഫര്‍ അലിക്ക് പിഴച്ചില്ല. 3-3.  
ഒരു ഗോള്‍ അടിക്കുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മുഹമ്മദ് റനീഷ് ആണ് കളിയിലെ കേമന്‍. ഹസ്സന്‍ ആനക്കയം ട്രോഫി നല്‍കി.
ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സോക്കര്‍ ഫ്രീക്സിനെ പരാജയപ്പെടുത്തി ഫ്രൈഡേ ഫ്രണ്ട്സ്. ജുനൈദും മുഹമ്മദ് മുല്ലയുമായിരുന്നു സ്കോറര്‍മാര്‍.  കളിയിലെ  മികച്ച താരമായി തിരഞ്ഞെടുത്ത ഫ്രൈഡേ ഫ്രണ്ട്സിന്‍െറ യാക്കൂബിന് അരീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് അബ്്ദുറഹ്്മാന്‍ ട്രോഫി നല്‍കി.
രണ്ടാം മത്സരത്തില്‍ ബി ഡിവിഷനില്‍ ടൗണ്‍ ടീം സ്ട്രൈക്കേഴ്്സ്, ജിദ്ദ എഫ്.സി യെ സമനിലയില്‍ തളച്ചു. ടൗണ്‍ ടീമിന് വേണ്ടി അഹ്മദ് കുട്ടിയും, ജിദ്ദ എഫ്.സിക്ക് വേണ്ടി ശിഹാബുദ്ദീനും ഗോള്‍ നേടി. 
മികച്ച താരമായി തിരഞ്ഞെടുത്ത ടൗണ്‍ ടീമിന്‍െറ ഫോര്‍വേര്‍ഡ് ശാഹിദ് അലിക്ക് നൗഫല്‍ കൈണ്ടിക്കര ട്രോഫി നല്‍കി. 
ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയും സ്കൂള്‍ ഫുട്ബാള്‍ ടീം അംഗവുമായിരുന്ന ഫവാസ് ഇസ്മാഈലിന്‍െറ വിയോഗത്തില്‍ ഒരുമിനിറ്റ് മൗന പ്രാര്‍ഥന നടത്തിയ ശേഷമാണ് എ ഡിവിഷന്‍ മത്സരം ആരംഭിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.