റിയാദ്: അല്‍അഹ്സ പ്രവിശ്യയിലെ മഹാസിനില്‍ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാലു പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. ജി.സി.സി സെക്രട്ടറി ജനറല്‍, റാബിത്ത, സൗദി ഗ്രാന്‍ഡ് മുഫ്തി എന്നിവര്‍ സംഭവത്തെ ശക്തമായി അപലപിച്ചു. വെള്ളിയാഴ്ച പള്ളിയിലത്തെിയ വിശ്വാസികള്‍ക്കു നേരെയുണ്ടായ ആക്രമണം ഭീരുത്വമാണെന്നും മാനവികതക്കും ധാര്‍മികതക്കും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത കുറ്റകൃത്യമാണിതെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അല്‍സയാനി കുറ്റപ്പെടുത്തി. കൂടുതല്‍ ദുരന്തങ്ങളുണ്ടാകാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷ ഉദ്യോഗസ്ഥരുടെ ധീരമായ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്‍െറ സുരക്ഷക്കായി സൗദി എടുക്കുന്ന ഏത് നടപടികള്‍ക്കും മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും എല്ലാവിധ പിന്തുണയും നല്‍കും. ഭീകരതയെ ചെറുത്തു തോല്‍പിക്കാനാവശ്യമായ സംവിധാനങ്ങള്‍ സൗദിക്കുണ്ട്. ഹീനമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആക്രമണത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചവരാണ് ഇത്തരം നീചകൃത്യങ്ങള്‍ക്കു പിറകിലുള്ളതെന്നും മുസ്ലിംകള്‍ക്കിടയിലെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും റാബിത്തത്തുല്‍ ആലമില്‍ ഇസ്ലാമി മേധാവി ഡോ. അബ്ദുല്ല മുഹ്സിന്‍ അല്‍ തുര്‍കി ആവശ്യപ്പെട്ടു. പള്ളിയില്‍ ആരാധനക്കത്തെിയവരാണ് ആക്രമണത്തിനിരയായത്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിന് തുല്യമാണ്. ഭീകരവൃത്തികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ യുവാക്കള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്‍െറ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് അല്‍അഹ്സയിലെ പള്ളിക്കുനേരെയുണ്ടായ ആക്രമണമെന്നും ഭൂമിയിലെ ഏറ്റവും ലജ്ജാകരമായ ഹീന കൃത്യമാണിതെന്നും ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ ശെയ്ഖ് പ്രസ്താവനയില്‍ അറിയിച്ചു. ഖുര്‍ആനും നബി ചര്യക്കും വിരുദ്ധമായ നടപടികളാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.