ജിദ്ദ: സിഫ് റാബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് എ ഡിവിഷനില്‍ ആദ്യ ജയം തേടി അല്‍ നൂര്‍ മെഡിക്കല്‍ സെന്‍റര്‍ ഫ്രണ്ട്സ് ജിദ്ദ ജൂനിയര്‍, കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ടി.എസ്.എസ് അഡ്വര്‍ടൈസിങ് റിയല്‍ കേരളയെ നേരിടും. രാത്രി 10.10നാണ് മത്സരം. ആദ്യ മത്സരത്തില്‍ നാദക്ക് ബ്ളൂ സ്്റ്റാര്‍ ബിയോട് തോല്‍വി ഏറ്റുവാങ്ങിയ ഫ്രണ്ട്സ് ജൂനിയര്‍ ഇന്ന് ജയം മാത്രം ലക്ഷ്യം വെച്ചാണ് കളിക്കാനിറങ്ങുന്നത്. ഡി ഡിവിഷനില്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചാമ്പ്യന്‍സ് ലീഗില്‍ രാത്രി എട്ടിന് ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യന്‍ സ്കൂള്‍, ദല്‍ഹി പബ്ളിക് സ്കൂളിനെയും, ഒമ്പത് മണിക്കുള്ള രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍നൂര്‍ സ്കൂളിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.