മക്ക: മേഖലയില്‍ നിന്ന് വീണ്ടും മയക്കു മരുന്ന് പിടികൂടി. തീരസേനയാണ് 206 കിലോ ഹഷീഷ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേരെ പിടികൂടി. ഇതില്‍ മൂന്ന് പേര്‍ സൗദി പൗരന്മാരും രണ്ടു പേര്‍ സുഡാനികളുമാണ്. പട്രോളിങിനിടെയാണ് കടല്‍ വഴി കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് തീര സേന കണ്ടത്തെിയത്.
സംശയകരമായ രീതിയില്‍ കണ്ടത്തെിയ ബോട്ട് പരിശോധിക്കുന്നതിനിടെ അഞ്ചു പ്ളാസ്റ്റിക് ബാഗുകളിലാക്കിയ ഹഷീഷ് സംഘം കടലിലേക്ക് വലിച്ചെറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്നു പേരും കരയില്‍ ഇവരെ കാത്തു നിന്നവരുമാണ് അറസ്റ്റിലായത്.
പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി തീര സേന വക്താവ് കേണല്‍ സാഹിര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.