സ്പോണ്‍സറുടെ ചൂഷണത്തിനെതിരെ പരാതി  നല്‍കിയ മലയാളിക്ക് കോടതി തുണയായി 

യാമ്പു: സ്പോണ്‍സറുടെ ചൂഷണത്തിനെതിരെ കോടതിയില്‍ പരാതി  നല്‍കിയ മലയാളിക്ക് അനുകൂല വിധി. കൊല്ലം ഓയൂര്‍  സ്വദേശി ബിനു ബേബിക്കാണ് കോടതി ഇടപെടല്‍ മൂലം  മറ്റൊരു തൊഴിലിലേക്ക് മാറാന്‍ കഴിഞ്ഞത്. കാറ്ററിങ് സര്‍വീസ് വിസയിലാണ് ബിനു യാമ്പുവിലത്തെിയത്. തുടക്കത്തില്‍ ശമ്പളം കിട്ടിയെങ്കിലും പിന്നീട് ഇഖാമ പോലും നല്‍കാതെ  സ്പോണ്‍സര്‍ തിരിഞ്ഞു നോക്കാതെയായി. ഇഖാമ ഇല്ലാത്തതിനെ തുടര്‍ന്ന് ഒരിക്കല്‍ പൊലീസ് പിടിയിലായ ബിനുവിന് മൂന്നു ദിവസം ജയിലില്‍ കിടക്കേണ്ടിവന്നു. ഇതേതുടര്‍ന്നാണ് ഇഖാമയെങ്കിലും നല്‍കാന്‍ സ്പോണ്‍സര്‍ തയാറായതെന്ന് ബിനു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പക്ഷേ, മാസങ്ങള്‍ ജോലി ചെയ്തിട്ടും  ശമ്പളം നല്‍കിയില്ല . ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കും മാര്‍ഗമില്ലാതെ വഴിമുട്ടിയ ബിനു നാട്ടിലേക്ക്  തിരിച്ചു പോകാനുള്ള വഴി തേടി. നാട്ടിലേക്ക് വെറും കയ്യോടെ പോകേണ്ടിയിരുന്ന ബിനുവിന്‍െറ  കേസ് നവോദയ യാമ്പു ഏരിയ സെക്രട്ടറി സാബു വെളിയമാണ്  ലേബര്‍ കോടതിയിലത്തെിച്ചത്.  കോടതിയുടെ  ഇടപെടല്‍  മൂലം മറ്റൊരു കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ്പ്  മാറാന്‍ സ്പോണ്‍സര്‍ അനുമതി നല്‍കി. അങ്ങനെ, യാമ്പു നഗാതി കോണ്‍ക്രീറ്റ് ഫാക്ടറിയില്‍ പാചകക്കാരനായി ബിനു ജോലിക്ക് കയറി. ബിനുവിനൊപ്പം വന്ന് ചൂഷണത്തില്‍ പെട്ട എട്ട് മലയാളികള്‍ക്ക് ഇതിനകം നാട്ടിലേക്കു തിരിക്കേണ്ടി വന്നിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.