രണ്ട് സുരക്ഷ ഭടന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതി പിടിയില്‍

റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ രണ്ട് സുരക്ഷഭടന്മാര്‍ വെടിയേറ്റ് കൊല്ലപ്പെടാനും ഇന്ത്യക്കാരുള്‍പ്പെടെ പരിക്കേല്‍ക്കാനും ഇടയാക്കിയ കേസുകളിലെ പ്രതിയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് അറിയിച്ചു. നവംബര്‍ 18ന് സൈഹാത്തിലെ കൃഷിയിടത്തിനടുത്തുവെച്ചാണ് കൃത്യനിര്‍വഹണത്തിനിടെ രണ്ട് സുരക്ഷ ഭടന്മാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. 
നവംബര്‍ ഒമ്പതിനാണ് ഖതീഫിലെ അല്‍ഖുവൈലിദിയ്യ വില്ളേജില്‍ പൊലീസ് പാട്രോളിങ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ സ്വദേശിയുടെ വാഹനത്തിനും സുരക്ഷ വാഹനത്തിനും വെടിയേറ്റിരുന്നു. ഈ കേസുകളില്‍ പ്രതിയായ തീവ്രവാദ ബന്ധമുള്ള മുഫീദ് ബിന്‍ അഹ്മദ് ഹസന്‍ അല്‍ഉംറാന്‍ എന്ന സൗദി പൗരനാണ് വെള്ളിയാഴ്ച പിടിയിലായത്. 
ഡിസംബര്‍ 18ന് സ്വദേശി പൗരനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി താറൂത്തില്‍ അല്‍അവ്വാമിയ്യയിലെ കൃഷിയിടത്തിലത്തെിച്ച് വെടിയുതിര്‍ത്ത് പരിക്കേല്‍പ്പിച്ച സംഭവത്തിലും പ്രതിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. 
ഈ സംഭവമാണ് പ്രതിയെ പിടികൂടാന്‍ വഴിതുറന്നത്. വെടിക്കോപ്പുകള്‍, റൈഫിളുകള്‍, മുഖംമൂടി, കൈയുറ, മയക്കുമരുന്ന് എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. 
അല്‍ഖുദൈഹ് വില്ളേജില്‍ വെച്ച് പിടയിലായ ഇയാള്‍  മറ്റു ചില കേസുകളിലും പ്രതിയാണെന്ന് മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.