പ്രവേശ കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് വിമാനങ്ങളും

അല്‍ഖോബാര്‍: രാജ്യത്തേക്കുള്ള കര,കടല്‍ പ്രവേശ കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഇനി റിമോട്ട്് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വിമാനങ്ങളും. പാസ്പോര്‍ട്ട് ഡയറക്ടറേറ്റാണ് അതിര്‍ത്തി ചെക്പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ നൂതന സംവിധാനം ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ ബഹ്റൈനിലേക്കുള്ള കിങ് ഫഹദ് കോസ്വേയിലാണ് ഇവ പരീക്ഷിക്കുക. മറ്റിടങ്ങളിലും ഉടനെ നടപ്പാക്കും.കിങ് ഫഹദ് കോസ്വേയില്‍ സ്മാര്‍ട്ട് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചതായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് പബ്ളിക് റിലേഷന്‍ വകുപ്പ് വക്താവ് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍സഅദ് പറഞ്ഞു. വാഹനങ്ങളുടെ പോക്കുവരവ് നിരീക്ഷിക്കുന്നതിനൊപ്പം രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശാല പദ്ധതിയുടെ ഭാഗവുമാണിത്. റിമോട്ട് സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഈ വിമാനങ്ങള്‍. വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സൂക്ഷ്മ കാമറകള്‍ വഴി ഓഫീസിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങള്‍ നിരീക്ഷിക്കാം. ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണിവ. ബാറ്ററി തീരാറാകുമ്പോള്‍ പറന്നുയര്‍ന്ന സ്ഥലത്തേക്ക് സ്വയം തിരിച്ചുവരാനും ഇവക്ക് സാധിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.