ജിദ്ദ: മിനയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ തമ്പുകളിലേക്കുള്ള വൈദ്യുതി പ്രസരണ ശേഷി വര്‍ധിപ്പിക്കാന്‍ 235 പുതിയ സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നു. ഈ വര്‍ഷം മുതലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ആഭ്യന്തര ഹജ്ജ് കോ ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളും ഹജ്ജ്കാര്യ അണ്ടര്‍ സെക്രട്ടറിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ ധാരണയായത്. ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ തമ്പുകളിലേക്കുള്ള വൈദ്യുതി പ്രസരണ ശക്തി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് സൗദി ഇലക്ട്രിക് കമ്പനി അനുകൂല മറുപടി ലഭിച്ചതായി കോ ഓഡിനേഷന്‍ കമ്മിറ്റി മേധാവി ജമാല്‍ ശഖ്ദാര്‍ പറഞ്ഞു. തമ്പുകളിലെ വൈദ്യുതി അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരം കാണാന്‍ സ്ഥലം നിശ്ചയിക്കുന്ന നടപടികള്‍ റജബ് മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹജ്ജ് മന്ത്രാലയവുമായി ധാരണയായതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.