അനുശോചന പ്രവാഹം

ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ ജിദ്ദ ഇസ്്ലാമിക് സെന്‍റര്‍, ജിദ്ദ എസ്.കെ.ഐ.സി, എസ്.വൈ.എസ് ജിദ്ദ, ദാറുല്‍ ഹുദ ജിദ്ദ കമ്മിറ്റി, ഹാദിയ ജിദ്ദ ചാപ്റ്റര്‍, മര്‍ക്കസുത്തര്‍ബ്ബിയ്യത്തുല്‍ ഇസ്്ലാമിയ്യ ജിദ്ദ കമ്മിറ്റി,  ജിദ്ദ വാഫി ഓര്‍ബിറ്റ് തുടങ്ങി ജിദ്ദയിലെ പോഷക സംഘടനകള്‍ എന്നിവ അനുശോചനം രേഖപ്പെടുത്തി.അഗാധമായ പാണ്ഡിത്യം കൊണ്ടും അസാധാരണ നേതൃപാടവം കൊണ്ടും മുസ്ലിം കൈരളിയെ നയിച്ച അദ്ദേഹത്തിന്‍െറ വേര്‍പാട് സമുദായത്തിന് തീരാനഷ്ടമാണ്. 
മത വിജ്ഞാനത്തിന്‍െറ ഉന്നത ഗുരുനാഥനായി പതിറ്റാണ്ടുകളോളം ശോഭിച്ചുനിന്ന അദ്ദേഹം തന്‍െറ ആഗ്രഹം പോലെ മരണം വരെ ആമേഖലയില്‍ തുടര്‍ന്നുവെന്നും ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉബൈദുല്ല തങ്ങള്‍, സഹല്‍ തങ്ങള്‍,  അബ്ദുല്‍ കരീം ഫൈസി, അലി മൗലവി നാട്ടുകല്‍, അബൂബകര്‍ ദാരിമി ആലംപാടി, എന്‍. പി അബൂബക്കര്‍, അബ്്ദുല്‍ബാരി ഹുദവി സവാദ് പേരാമ്പ്ര, ജഅഫര്  വാഫി, നാസര്‍ കാടാമ്പുഴ, സുബൈര്‍ ഹുദവി , മുസ്തഫ ഹുദവി എന്നിവര്‍ സംബന്ധിച്ചു.

ജിദ്ദ:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് അനുശോചിച്ചു. എക്കാലത്തും സമുദായ ഐക്യത്തിന്വേണ്ടി നിലകൊണ്ട, ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെ് തനിമ കേന്ദ്ര പ്രസിഡന്‍റ് സി.കെ മുഹമ്മദ് നജീബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജിദ്ദ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തില്‍ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി അഗാധമായ ദുഃഖംരേഖപ്പെടുത്തി. അദ്ദേഹത്തിന്‍െറ വേര്‍പാട് പകരക്കാരനില്ലാത്തവിധം പണ്ഡിതരംഗത്ത് നിലനില്‍ക്കുമെന്ന് ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഭാരവാഹികളായ സി.പി അന്‍വര്‍സാദത്ത്, സത്താര്‍ കുന്നില്‍, ഖാന്‍പാറയില്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍പറഞ്ഞു. 

ജിദ്ദ: ലളിത ജീവിതം കൊണ്ട് മറ്റുപണ്ഡിതരില്‍ നിന്ന് വേറിട്ടു നിന്ന വ്യക്തിത്യമായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്ന് ഐ.ഡി.സി. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അഗാധ പാണ്ഡിത്യവും കര്‍മശാസ്ത്രത്തില്‍ നൈപുണ്യവും അദ്ദേഹത്തിന്‍െറ പ്രത്യേകതയായിരുന്നുവെന്ന് ഐ.ഡി.സി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മഗലശ്ശേരി പറഞ്ഞു. ഐ.ഡി.സി. അമീര്‍ മുഹമ്മദ് ബാഖവി പ്രാര്‍ഥന നടത്തി. കെ.എച്ച്. എം. മുനീര്‍, റഷീദ് കൊളപ്പുറം, നാസര്‍ നെല്ലികുത്ത്, മുജീബ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു. 
ജിദ്ദ: ചെറുശേരി സൈനുദ്ദീന്‍ മുസ്്ലിയാരുടെ വിയോഗത്തില്‍  കൊണ്ടോട്ടി സെന്‍റര്‍ ജിദ്ദ അനുശോചിച്ചു. ഇന്ന് ഇശാ നമസ്കാര ശേഷം ശറഫിയ്യ ഇംപാല വില്ലയില്‍ പ്രത്യേക പ്രാര്‍ഥനയും അനുശോചന യോഗവും സംഘടിപ്പിക്കുമെന്ന്  ഭാരവാഹികളായ കബീര്‍ കൊണ്ടോട്ടി, സലീം മധുവായി, എ.ടി ബാവ തങ്ങള്‍, ജാഫര്‍ കൊടവണ്ടി, റശീദ് മാങ്കായി, നാസര്‍ ഇത്താക്ക എന്നിവര്‍ അറിയിച്ചു.
ദമ്മാം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ യൂത്ത് ഇന്ത്യ കേന്ദ്ര നിര്‍വാഹക സമിതി അനുശോചിച്ചു. ലളിതമായ ജീവിതം കൊണ്ട് മാതൃക കാണിച്ച ആദരണീയനായ നേതാവും പണ്ഡിതനുമായിരുന്നു അദ്ദേഹമെന്ന് കേന്ദ്ര പ്രസിഡന്‍റ് വി. മുഹമ്മദ് അമീന്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
ജിദ്ദ:  ഐ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയും ആഗാധമായ ദുഖം  രേഖപെടുത്തി.
ജിദ്ദ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്ല്യാരുടെ വേര്‍പാടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഉന്നത പദവിയിലിരിക്കുമ്പോഴും ജീവിതത്തില്‍ ലാളിത്യം പുലര്‍ത്തിയ അപൂര്‍വം പണ്ഡിതന്മാരിലൊരാളാണ് അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു. 
പ്രസിഡന്‍റ് ഇഖ്ബാല്‍ ചെമ്പന്‍, ജനറല്‍ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂര്‍, ബഷീര്‍ കരുനാഗപ്പള്ളി, റഷീദ് ഷൊര്‍ണൂര്‍ പങ്കെടുത്തു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.