റിയാദ്: പരമ്പരാഗതമായി ചെയ്തുപോരുന്ന കുലത്തൊഴില്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ജീവിത സായന്തനത്തിലും മറ്റൊരു ലോകത്തെ കുറിച്ച് ചിന്തിക്കാത്ത ഏതാനും മനുഷ്യരുടെ കരവിരുത് ജനാദിരിയയില്‍ നടക്കുന്ന സൗദി ദേശീയോത്സവത്തിന്‍െറ പൈതൃക കാഴ്ചകളിലൊന്നാണ്. അല്‍അഹ്സയില്‍ നിന്നുള്ള അലി ഹസന്‍, മക്കയില്‍ നിന്നത്തെിയ ഹാമിദ് അഹ്മദ് ഹിലാല്‍, ദമ്മാമിലെ ഹമ്മാദി തുടങ്ങിയവരാണ് പ്രായം തളര്‍ത്താത്ത കരവിരുതുമായി സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുന്നത്. കൈത്തറികൊണ്ട് നൂല്‍ നൂറ്റ് അറബികളുപയോഗിക്കുന്ന നീളന്‍ രോമ കുപ്പായങ്ങളുണ്ടാക്കുന്ന അലി ഹസന്‍െറ സൂക്ഷ്മതക്കും കൈവഴക്കത്തിനും 70 വര്‍ഷത്തിന്‍െറ പഴക്കമുണ്ട്. തസ്ബീഹ് മാലകളും പ്രാര്‍ഥനകളുമായി വിശ്രമ ജീവിതം നയിക്കേണ്ട പ്രായത്തിലും അലി ഹസന്‍െറ കൈ വിരലുകള്‍ തറിയിലെ നൂലിന്‍െറ സൂക്ഷ്മ ചലനങ്ങള്‍ക്കൊപ്പമാണ്. കണ്ണടപോലും കൂടാതെയാണ് ജനാദിരിയയിലെ കിഴക്കന്‍ പ്രവിശ്യയുടെ സ്റ്റാളില്‍ തനിക്ക് കിട്ടിയ ചെറിയ മുറിയില്‍ അദ്ദേഹം വസ്ത്രം നെയ്യുന്നത്. ഉണ്ടാക്കിവെച്ച കുപ്പായങ്ങളിലൊന്ന് സന്ദര്‍ശകര്‍ക്കായി തൂക്കിയിട്ടുണ്ട്. പുറത്ത് നടക്കുന്ന ബഹളങ്ങളോ തന്നെ തേടിയത്തെുന്ന സന്ദര്‍ശകരോ ഒന്നും ഈ മനുഷ്യന്‍െറ ഏകാഗ്രതയെ തൊട്ടുനോക്കുന്നുപോലുമില്ല. തല താഴ്ത്തിവെച്ച് കണ്ണുകള്‍ തറപ്പിച്ച് നിര്‍ത്തി നൂലുകളുടെ ഇഴയടുപ്പം പരിശോധിച്ച് പതിയെ പതിയെ ആ കൈകള്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. 70 വയസ്സിലും കൈവിറക്കാതെ കണ്ണുകള്‍ പതറാതെ യന്ത്രങ്ങള്‍ തോറ്റുപോകുന്ന കൃത്യതയോടെയാണ് അലി ഹസന്‍െറ കൈവിരലുകളില്‍ വിവിധ വര്‍ണങ്ങളിലുള്ള നൂലുകള്‍ ചേര്‍ന്ന് നില്‍ക്കുന്നത്. അന്യം നിന്നുപോകുന്ന നാട്ടറിവുകളിലൊന്നിനെ ഇപ്പോഴും കൈ ചേര്‍ത്തു പിടിച്ചിരിക്കുന്നു അയാള്‍.
പുല്‍ നാമ്പുകള്‍ ചേര്‍ത്ത് മനോഹരമായ രൂപങ്ങളില്‍ പായയുണ്ടാക്കുന്ന ഹമമാദിയാണ് വാര്‍ധ്യകത്തിലും തന്‍െറ കൈത്തൊഴിലിന് കാവലിരിക്കുന്ന വയോധികരില്‍ രണ്ടാമന്‍. ഹമ്മാദിയുടെ പ്രായം ചെന്ന വിരലുകള്‍ പൂല്‍ നാമ്പുകളെ അതിവേഗത്തില്‍ ചെറിയ ചൂടിക്കയറിനിടയിലൂടെ കോര്‍ത്തെടുത്ത് മരത്തിന്‍െറ കട്ടകൊണ്ട് അടുപ്പിച്ച് വെക്കുമ്പോള്‍ പല രൂപത്തിലും വര്‍ണത്തിലുമുള്ള പായകള്‍ ജനിക്കുന്നു. ആവശ്യക്കാര്‍ക്കായി ഉണ്ടാക്കി വെച്ച പുല്‍പ്പായകള്‍ക്ക് നടുവിലാണ് ഹമ്മാദിയുടെ ഇരിപ്പ്. സ്റ്റാളിലത്തെുന്നവരില്‍ പലരും രണ്ടാമതൊന്ന് വില പേശാതെ അത് വാങ്ങുന്നത് ഈ വയോധികനോടുള്ള പ്രകടമായ ആദരവാണ്. പുതിയ തലമുറക്കൊന്നും ഇത്തരം തൊഴിലുകളില്‍ താല്‍പര്യമില്ളെന്ന് ഹമ്മാദി പറയുമ്പോള്‍ താന്‍ കാത്തുവെച്ച അറിവിന് പിന്തുടര്‍ച്ചക്കാരുണ്ടാവാതെ പോകുന്നതിന്‍െറ നീറ്റല്‍ അതിലുണ്ട്.
മക്കയില്‍ നിന്നുള്ള ഹാമിദ് എന്ന 65 കാരന്‍െറ വൈദഗ്ധ്യം വെടിയുണ്ടകള്‍ നിര്‍മിക്കുന്നതിലാണ്. മക്ക പ്രവിശ്യയിലെ ചെറു പട്ടണങ്ങളിലൊന്നില്‍ നിന്ന് വരുന്ന ഇദ്ദേഹം നാടന്‍ തോക്കുകള്‍ക്കാവശ്യമായ വെടിയുണ്ടകള്‍ കൈകള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിന്‍െറ ഭാഗമായി അതിപ്പോഴും തുടരുകയാണെന്ന് നരച്ച സമൃദ്ധമായ താടി തടവിഹാമിദ് പറഞ്ഞു. പ്രായം 65ലത്തെിയെങ്കിലും പത്ത് കിലോ ഭാരമുള്ള തോക്കെടുത്ത് അതില്‍ വെടിയുണ്ട നിറച്ച് ഉന്നം പിടിക്കാന്‍ നിഷ്പ്രയാസം ഈ മനുഷ്യന് കഴിയും. മൊറോക്കോ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് നാടന്‍ തോക്കുകള്‍ ഹാമിദിന് ചുറ്റും തൂക്കിയിട്ടിരിക്കുന്നു. ഈയം ഉരുക്കി പ്രത്യേകം രൂപപ്പെടുത്തിയ രണ്ട് ചെറിയ കല്‍ദ്വാരത്തിലേക്ക് അതൊഴിച്ച് അല്‍പം കഴിഞ്ഞാല്‍ വെടിയുണ്ടക്കുള്ളില്‍ നിക്ഷേപിക്കാനുള്ള ലോഹക്കഷ്ണമായി. ഗ്യാസ് സ്റ്റൗ കത്തിച്ച് ഈയമുരുക്കി അതുണ്ടാക്കുന്ന വിധം അദ്ദേഹം കാണിച്ചു തരികയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം തോക്കുകള്‍ ഈ മനുഷ്യന്‍െറ വീട്ടിലുണ്ട്്. വില്‍പനക്കുവേണ്ടിയല്ല ഈ തൊഴില്‍ ഇപ്പോഴും ചെയ്യുന്നതെന്നും പാരമ്പര്യം നിലനിര്‍ത്തുന്നതിന്‍െറ ഭാഗമാണിതെന്നും ഹാമിദ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.