ആദര്‍ശ വിശുദ്ധി പുതുതലമുറക്ക്  കൈമാറണം –അബ്ബാസലി തങ്ങള്‍

ജിദ്ദ: 90 വര്‍ഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്ത ആദര്‍ശ വിശുദ്ധി നിലനിര്‍ത്തുകയും വരുംതലമുറക്ക്  കൈമാറുകയും ചെയ്യേണ്ടത് പ്രവര്‍ത്തകരുടെ  ബാധ്യതയാണെന്ന്  പാണക്കാട് അബ്ബാസലി തങ്ങള്‍. എസ്.കെ.ഐ.സി.ജിദ്ദ കമ്മിറ്റി, എസ്.വൈ.എസ് ജിദ്ദ, മര്‍കസുല്‍ ഉലൂം ഇസ്്ലാമിക് കോംപ്ളക്സ് ജിദ്ദാ കമ്മിറ്റി എന്നിവ ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നല്‍കിയ സംയുക്ത സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. യോഗത്തില്‍ ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, രായിന്‍കുട്ടി നീറാട്, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍, അലി മൗലവി നാട്ടുകല്‍, അയ്യൂബ് കൂളിമാട്, നാസര്‍ ഫൈസി പടിഞ്ഞാറ്റുംമുറി, അബൂബക്കര്‍ അരിമ്പ്ര, വി.പി. മുസ്തഫ, അബൂബകര്‍ ദാരിമി ആലമ്പാടി, ഹാഫിസ് ജഅഫര്‍ വാഫി എന്നിവര്‍ സംസാരിച്ചു. അബ്്ദുല്‍ ബാരി ഹുദവി സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.