മലയാള മാധ്യമങ്ങള്‍ക്ക് അക്രമങ്ങളോട് അമിത ആഭിമുഖ്യം മുസ്ലിം വിരുദ്ധവികാരം അമേരിക്കയില്‍  മൂര്‍ധന്യാവസ്ഥയില്‍ –മാര്‍ക് ലാന്‍ഡന്‍

ജിദ്ദ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിക്കാന്‍ പോകുന്നില്ളെന്ന് സാമൂഹിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ബഹുമത പണ്ഡിതനുമായ മാര്‍ക് ലാന്‍ഡന്‍. വിവിധ സംസ്കാരങ്ങളെ സ്വാംശീകരിക്കുന്നതാണ് അമേരിക്കയുടെ ശൈലി. നാം ഇന്നുകാണുന്ന അമേരിക്കയെ നിര്‍മിച്ചത് ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്ന് അവിടെയത്തെിയ വിവിധ ദേശക്കാരാണ്. വര്‍ണത്തിന്‍െറയോ വര്‍ഗത്തിന്‍െറയോ അടിസ്ഥാനത്തില്‍ ഈ മഹാരാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ളെന്നും ഉംറ നിര്‍വഹിക്കാനത്തെിയ അദ്ദേഹം ജിദ്ദയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
അമേരിക്കന്‍ മുസ്ലിമായ മാര്‍ക് ലാന്‍ഡന്‍െറ പിതാവ് യു.എസ് പൗരനും മാതാവ് ഫലസ്തീനിയുമാണ്. സമാധാനമാണ് ഇസ്ലാമിന്‍െറ യഥാര്‍ഥ സന്ദേശമെന്ന് അമേരിക്കയിലും ലോകത്തും പ്രചരിപ്പിക്കാന്‍ യത്നിക്കുന്ന അദ്ദേഹം കൂടുതല്‍ മികച്ച വിശ്വാസിയാകാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. 23 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹം പുതിയൊരു ടി.വി ചാനലിന്‍െറ പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. 
വല്ലാത്തൊരു അവസ്ഥയിലാണ് അമേരിക്കയിപ്പോഴെന്ന് അദ്ദേഹം പറയുന്നു. മുസ്ലിം വിരുദ്ധ വികാരം അവിടെ പതഞ്ഞുയരുകയാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും മുസ്ലിം വിരുദ്ധ പ്രചരണവുമായി മുന്നോട്ടുപോകുകയാണ്. ജൂത-ക്രിസ്ത്യന്‍ ലോബികള്‍ അഹോരാത്രം ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നു. സാധാരണക്കാരായ അമേരിക്കക്കാരെ ഇവര്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് മുസ്ലിം വിരുദ്ധരാക്കുകയാണ്. ഈ മുസ്ലിം വിരുദ്ധ ചേരിയുടെ സ്വയംപ്രഖ്യാപിത നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. തന്‍െറ പക്ഷത്തെ തൃപ്തിപ്പെടുത്താന്‍ എന്തിനും അദ്ദേഹം തയാറാകുന്നു. പക്ഷേ, ഇതൊന്നും വിലപ്പോവില്ല. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ തന്നെ വീണ്ടും അധികാരത്തിലത്തെുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. -മാര്‍ക് ലാന്‍ഡന്‍ പറഞ്ഞു. 
ഇസ്ലാമിന്‍െറ ഹൃദയഭൂമികളൊക്കെ ആക്രമണവിധേയമാകുകയാണ്. ഇറാഖും സിറിയയും ഫലസ്തീനും ലിബിയയിലുമൊക്കെ അരക്ഷിതവസ്ഥ പടരുകയാണ്. വിശാലമായ പദ്ധതികളുടെ ഭാഗമാണിതൊക്കെ. ഈ സാഹചര്യത്തില്‍ പുറമേ നിന്നുള്ള ബൗദ്ധിക ആക്രമണങ്ങളില്‍ നിന്ന് ഇസ്ലാമിനെ പ്രതിരോധിക്കുന്നതിനൊപ്പം യഥാര്‍ഥ ഇസ്ലാമിന്‍െറ സന്ദേശം വിശ്വാസികളിലത്തെിക്കാനാണ് ശ്രമിക്കുന്നത്. ഇന്‍റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വീഡിയോകള്‍ എന്നിവയൊക്കെ എന്‍െറ വിനിമയ മാധ്യമങ്ങളാണ്. വിവിധ വിഷയങ്ങളില്‍ ദിനേന വെബ് ടി.വിയിലൂടെ പ്രതികരിക്കുന്നുമുണ്ട്. സത്യം പ്രചരിപ്പിക്കുന്നതിനെതിരെ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. അക്കൗണ്ടുകള്‍ പൂട്ടപ്പെടുന്ന അവസ്ഥയുമുണ്ടായി- മാര്‍ക് ലാന്‍ഡന്‍ പറയുന്നു. തന്‍െറ സ്വപ്ന പദ്ധതിയായ ആത്മീയ ടി.വി ചാനലിന്‍െറ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ദുബൈയില്‍ നിന്ന് സംപ്രേഷണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഇംഗ്ളീഷ് ഭാഷയിലുള്ള ചാനലിന്‍െറ അടിസ്ഥാന പ്രവര്‍ത്തനങ്ങളൊക്കെ പൂര്‍ത്തിയായി കഴിഞ്ഞു. അനുയോജ്യനായ ഒരു സ്പോണ്‍സര്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവില്‍. 
അക്രമങ്ങളോട് വല്ലാത്ത ആഭിമുഖ്യം കാണിക്കുകയാണ് മലയാള മാധ്യമങ്ങളെന്ന് അടുത്തിടെ കേരളം സന്ദര്‍ശിച്ച അദ്ദേഹം വിമര്‍ശിക്കുന്നു. അക്രമങ്ങളുടെ ചിത്രമില്ലാതെ ഒരുമലയാള പത്രവും കാണാനാകില്ല. ഈ പത്രങ്ങള്‍ കാണുന്ന കുട്ടികളെയും വൃദ്ധരെയും പരിഗണിക്കേണ്ടതല്ളേ. മലയാളികള്‍ സമാധാനപ്രിയരും സഹൃദയരുമാണ്. പക്ഷേ പത്രങ്ങള്‍ കണ്ടാല്‍ കേരളത്തില്‍ അക്രമങ്ങള്‍ മാത്രമേ നടക്കുന്നുള്ളുവെന്ന് തോന്നും. കേരളം പോലെ മനോഹരമായ സ്ഥലവും നല്ലവരായ ജനതയും വേറെ ഒരിടത്തും കണ്ടിട്ടില്ല. വിഭാര്യനായ മാര്‍ക് ലണ്ടന്‍ അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നാണ് തന്‍െറ ജീവിത പങ്കാളിയെ തേടുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.