20 രാജ്യങ്ങളുടെ സംയുക്ത  സൈനികാഭ്യാസത്തിന് സൗദി ഒരുങ്ങുന്നു

റിയാദ്: 20 രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന് സൗദിയിലെ വടക്കന്‍ അതിര്‍ത്തിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും സൗദിയും സഖ്യ രാജ്യങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുന്നതിന്‍െറ സൂചനയായിട്ടാണ് സൈനിക പരിശീലനം നടക്കുന്നതെന്ന് ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘വടക്കിന്‍െറ ഇടിമുഴക്കം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഭീകരതയെ ചെറുക്കുന്നതിന് സൗദിയുടെ നേതൃത്വത്തില്‍ 35 അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ സംയുക്ത സേന രൂപവത്കരിച്ചിരുന്നു. ഇതിന് പിറകെയാണ് സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. 
സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ സൈനിക പരിശീലനം രാജ്യത്ത് നടക്കുന്നത്. 
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഛാദ്, ഈജിപ്ത്, ജോഡന്‍, മലേഷ്യ, മൊറോകോ, സുഡാന്‍, പാകിസ്താന്‍, സെനഗല്‍, തുനീഷ്യ, കൊമറോസ്, ജിബൂതി, മൗറിതാനിയ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അഭ്യാസത്തില്‍ പങ്കെടുക്കാനുള്ള യുദ്ധവിമാനങ്ങളും മറ്റും എത്തി തുടങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.