മക്കയിലെ നാലാംഘട്ട റിങ് റോഡ് പദ്ധതി രണ്ടരവര്‍ഷത്തിനുള്ളില്‍ 

മക്ക: മക്കയിലെ വിവിധ പുണ്യസ്ഥലങ്ങള്‍ക്കിടയിലെ നാലാംഘട്ട റിങ് റോഡ് പദ്ധതി രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഹജ്ജ് വേളയില്‍ ഇവിടങ്ങളില്‍ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിന് മന്ത്രാലയം ആവിഷ്കരിച്ച പദ്ധതികളിലൊന്നാണിത്. തിരക്കിനിടയില്‍ മണിക്കൂറുകള്‍ യാത്ര ചെയ്താണ് അറഫയില്‍ നിന്ന് മുസ്ദലിഫയിലത്തെുന്നത്. റിങ് റോഡ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ അറഫക്കും മുസ്ദലിഫക്കുമിടയിലെ യാത്രാസമയം 45 മിനിറ്റായി കുറയും. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള മുത്വവ്വഫിനു കീഴിലെ തീര്‍ഥാടകര്‍ക്കും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് നാലാംഘട്ട റിങ് റോഡുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓരോ റോഡുകളിലും നിശ്ചിത മുത്വവ്വഫിന് കീഴിലെ തീര്‍ഥാടകരുടെ ബസ്സുകള്‍ക്ക് മാത്രം പ്രവേശം നല്‍കികൊണ്ടുള്ളതാണ് പദ്ധതി. പുണ്യസ്ഥലങ്ങള്‍ക്കിടയിലെ റോഡുകള്‍ പ്രത്യേകമായി നിശ്ചയിക്കുന്നതിലൂടെ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കാനും ഗതാഗത തിരക്കില്ലാതാക്കാനും സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. മക്ക ഡവലപ്മെന്‍റ് അതോറിറ്റിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.