ഇര്‍ഫാന്‍ പത്താന്  മക്കയില്‍ നിക്കാഹ്

ജിദ്ദ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ മക്കയില്‍ വിവാഹിതനായി. ജിദ്ദയില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദി കുടുംബത്തില്‍ നിന്നുള്ള സഫ ബെയ്ഗാണ് വധു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത നിക്കാഹിന് ശേഷം ജിദ്ദയില്‍ ഇന്നലെ വിവാഹ സത്കാരവും നടന്നു. വിവാഹത്തിനായി സഹോദരന്‍ യൂസഫ് പത്താന്‍ അടക്കമുള്ള ഇര്‍ഫാന്‍െറ കുടുംബം നേരത്തെ സൗദിയിലത്തെിയിരുന്നു. ജിദ്ദയിലെ പ്രമുഖ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്ന മിര്‍സ ഫാറൂഖ് ബെയ്ഗിന്‍െറ മകളാണ് സഫ. ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.