റിയാദ്: യുദ്ധക്കെടുതി കാരണം പ്രയാസമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് സഹായമത്തെിക്കാന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകുന്നു. 100 കോടി റിയാലാണ് ശേഖരിക്കുന്നത്. തിങ്കളാഴ്ച രാത്രി രാജാവ് പ്രഖ്യാപിച്ച ധനശേഖരണ കാമ്പയിന് ചൊവ്വാഴ്ച രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തുടക്കം കുറിച്ചു. ആദ്യ സംഭാവനയായി സല്‍മാന്‍ രാജാവ് രണ്ട് കോടി റിയാല്‍ നല്‍കി. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഒരു കോടി, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ 80 ലക്ഷം എന്നിങ്ങനെയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ആദ്യ സംഭാവനകള്‍.
തുടര്‍ന്ന് വിവിധ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരും ഭരണ തലത്തിലെ ഉന്നതരും തങ്ങളുടെ സംഭാവനകള്‍ വാഗ്ദാനം ചെയ്തു. തബൂക്ക് ഗവര്‍ണര്‍ അമീര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ 10 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മേഖലയിലെ വിവിധ നഗരങ്ങളില്‍ ധനസഹായവും സാധനങ്ങളും ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയതായും ഗവര്‍ണര്‍ അറിയിച്ചു.
ധനശേഖരണത്തിനായി നാഷനല്‍ കൊമേഴ്സ്യല്‍ ബാങ്കില്‍ എക്കൗണ്ട് തുറന്നിട്ടുണ്ട്. SA2310000020188888000100 എന്നതാണ് എക്കൗണ്ട് നമ്പര്‍. കിങ് സല്‍മാന്‍ ചാരിറ്റി ഫണ്ട് വഴിയാണ് സിറിയയിലും അയല്‍ നാടുകളിലെ അഭയാര്‍ഥി ക്യാമ്പുകളിലും കഴിയുന്ന അര്‍ഹരായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുക. സാമ്പത്തിക സാഹായത്തിന് പുറമെ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവയും സഹായമായി സ്വീകരിക്കുമെന്ന് ചാരിറ്റി വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.