റിയാദ്: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പാറശ്ശാല മുണ്ടപ്ളാവില സ്വദേശി ലത കോട്ടേജില്‍ നടേശന്‍ കുഞ്ഞന്‍ നാടാരാണ് (59) റിയാദ് ശുമൈസി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.
സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനിയില്‍ ഫോര്‍മാനാണ്. തഖസൂസിയിലെ കമ്പനി ആസ്ഥാനത്ത് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഇവിടെ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍െറ ജോലികള്‍ നോക്കാന്‍ എത്തിയതായിരുന്നു. രണ്ടാം നിലയില്‍ നില്‍ക്കുമ്പോള്‍ കാലുതെന്നി വീഴുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ മരണം സംഭവിച്ചു. 32 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു. മേസനായാണ് റിയാദിലത്തെിയ ഇദ്ദേഹത്തിന് പിന്നീട് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്.
സ്നേഹ ലതയാണ് ഭാര്യ. ഏക മകന്‍ ശ്യാം റിയാദിലുണ്ട്. എന്‍ജിനീയറാണ്. രണ്ട് മാസം മുമ്പാണ് റിയാദിലത്തെിയത്. നടേശന്‍െറ സഹോദരന്‍ രാശയ്യനും റിയാദില്‍ ജോലി ചെയ്യുന്നു. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളുമായി നവോദയ ജീവകാരുണ്യ കണ്‍വീനര്‍ ബാബുജി രംഗത്തുണ്ട്.
അപകട മരണമായതിനാല്‍ ജനറല്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ (ഗോസി) നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള രേഖകള്‍ കൂടി ശരിയായി കിട്ടിയാലുടനെ മൃതദേഹം നാട്ടില്‍ അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുഴുവന്‍ വിദേശ തൊഴിലാളികളും ഗോസിയുടെ പരിധിയില്‍ വരുന്നതിനാല്‍ അപകടമരണമുണ്ടായാല്‍ വലിയ തുക നഷ്ടപരിഹാരമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.