മദീന: മദീന ഒ.ഐ.സി.സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജിദ്ദ വെസ്്റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്് ഹമീദ് പെരുംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
വെല്‍ഫയര്‍ വിഭാഗം ജനറല്‍ സെക്രട്ടറിയായി നിഷാദ് അസീസ് കൊല്ലം, വൈസ് പ്രസിഡന്‍റ്് നജീബ് പത്തനംതിട്ട, സെക്രട്ടറി നസീര്‍ കുന്നക്കൊടി, സേവനകേന്ദ്രം കണ്‍വീനര്‍ ഫൈസല്‍ തങ്ങള്‍ കൊടിഞ്ഞി, ജോയിന്‍റ്് കണ്‍വീനര്‍ നൗഷാദ് കായകുളം എന്നിവരെയും തെരെഞ്ഞെടുത്തു. നൗഷാദ് മാണിക്കോത്ത് , അമീര്‍ കൊല്ലം, നിഷാദ് അസീസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് ചെനാത്ത് സ്വാഗതവും അഫ്സല്‍ കൊല്ലം നന്ദിയും പറഞ്ഞു. മദീനയിലെയും സമീപപ്രദേശങ്ങളിലെയും പ്രവാസികള്‍ക്ക് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് 0540354547, 0501637458 , 0562677590 ,0592635220 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.