കെ.ഇ.പി.എസ്  ഏഴാംവാര്‍ഷിക സംഗമം 

ജിദ്ദ: കരുവാരകുണ്ട് കേരള എസ്്റ്റേറ്റ് പ്രവാസി സംഘം ജിദ്ദ കമ്മിറ്റി ഏഴാം വാര്‍ഷിക സംഗമവും ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. റഫീഖ് ചെറുശ്ശേരി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കുണ്ടുകാവില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാസിം മുഖ്യ പ്രഭാഷണം നടത്തി. അശ്റഫ് കുട്ടത്തി, ഉസ്മാന്‍ വാക്കയില്‍, ബിന്യാമിന്‍, ഫൈസല്‍ പുന്നക്കാട് എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് അജി പാട്ടാണി അവതരിപ്പിച്ചു. കരുവാരകുണ്ട് പാലിയേറ്റീവ് ബില്‍ഡിങ് ഫണ്ടിലേക്കുള്ള ആദ്യ ഗഡു ഉമ്മര്‍ അലിയില്‍ നിന്ന് ബിന്യാമിന്‍ ഏറ്റുവാങ്ങി. ഭാരവാഹികളുടെ പാനല്‍ മന്‍സൂര്‍ സി.എച്ച് അവതരിപ്പിച്ചു.
ഭാരവാഹികള്‍: കെ.സലീം കൊടക്കുന്നന്‍ (പ്രസി.),  ലുക്മാന്‍ (സെക്ര.),  ഉമ്മര്‍ അലി പി വി (ട്രഷ.)  കെ.വി.കെ അസറു, മൊയ്തീന്‍, അന്‍വര്‍ സാദത്ത്, ശഹീദ് കൂത്തുപറമ്പന്‍ ആയിഷ ഷെറിന്‍ എന്നിവര്‍ ഗാനമാലപിച്ചു. കെ.ഇ പി.എസ് ഫുട്ബാള്‍ ടീമംഗങ്ങളെ അക്ബര്‍ ആലക്കല്‍, സൈനുദ്ദീന്‍ കുണ്ടുകാവില്‍ എന്നിവര്‍ ആദരിച്ചു. നറുക്കെടുപ്പില്‍ വിജയിച്ച മമ്മദിന് സിദ്ദീക്ക് കരുവള്ളി സമ്മാനം നല്‍കി. 
അക്ബര്‍ കൊടക്കുന്നന്‍ സ്വാഗതവും ലുക്മാന്‍ നന്ദിയും പറഞ്ഞു.  സിദ്ദീക്ക് കല്ലക്കല്‍, ഹൈദര്‍, ആലിപ്പ കരുവള്ളി, എ.കെ സാദിഖ്, ഉനൈസ്, അഫ്സല്‍, ഉമ്മര്‍ പൊറ്റയില്‍, എ.കെ സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.