റിയാദ്: ഖതീഫിലെ അവാമിയ്യയില്‍ സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന കേസില്‍ പിടയിലായ സ്വദേശി പൗരന് 20 വര്‍ഷം തടവു ശിക്ഷ. റിയാദിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. കൊലപാതക കുറ്റത്തിന് പുറമെ തട്ടിക്കൊണ്ടുപോകല്‍, രാജ്യവിരുദ്ധമായി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്. യന്ത്രത്തോക്കുകളും രാജ്യ വിരുദ്ധമായ ഓഡിയോ, വീഡിയോ ക്ളിപ്പുകളും ഇയാളുടെ താമസസ്ഥലത്തു നിന്ന് കണ്ടത്തെി. ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ സംശയാസ്പദമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നംഗ ബെഞ്ച് ശിക്ഷ വിധിച്ചത്. 5000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷ കഴിഞ്ഞാല്‍ 20 വര്‍ഷത്തേക്ക് നാടുവിടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.