റിയാദ്: ഇസ്രായേലി പതാക പതിപ്പിച്ച വസ്ത്രങ്ങള്‍ വിറ്റ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം. റിയാദിലെ അല്‍മുഐഖലിയ മാര്‍ക്കറ്റിനടുത്തുള്ള അല്‍റിയാദ് സൂഖിലാണ് സംഭവം. തുടര്‍ നടപടികള്‍ക്കായി സ്ഥാപന ഉടമയോട് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതായും മന്ത്രാലയം അറിയിച്ചു.
ശൈത്യകാല വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണ് ഇസ്രയേലി പതാക പതിപ്പിച്ച വസ്ത്രങ്ങളും പ്രദര്‍ശിപ്പിച്ചത്. മറ്റുരാജ്യങ്ങളുടെ പതാകയുള്ള വസ്ത്രങ്ങള്‍ക്കൊപ്പമാണ് സൗദി അറേബ്യക്ക് നയതന്ത്ര ബന്ധമില്ലാത്ത രാജ്യത്തിന്‍െറ വസ്ത്രവും വിറ്റത്.
സൗദി പൗരനായ സഈദ് അല്‍ ഖഹ്താനി ഇക്കാര്യം ശ്രദ്ധിക്കാതെ കടയില്‍ നിന്ന് മകള്‍ക്കായി വസ്ത്രം വാങ്ങിയിരുന്നു.
മകള്‍ വസ്ത്രം ധരിച്ചപ്പോഴാണ് ഇത് ശ്രദ്ധയില്‍പെട്ടത്. ഉടനടി തന്നെ അദ്ദേഹം മന്ത്രാലയത്തിന് പരാതി നല്‍കി. തുടര്‍ന്ന് പ്രാദേശിക മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. ഇത്തരം വസ്ത്രങ്ങള്‍ ശൈത്യ കാല സീസണുകളില്‍ ധാരാളമായി വിപണിയിലത്തെുന്നതായി സഈദ് അല്‍ ഖഹ്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.