ജുബൈല്‍: സൗദിയും ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ഏകോപിപ്പിക്കുന്നതിന്‍െറ ഭാഗമായി സൗദി-ഇന്ത്യ ബിസിനസ് അസോസിയേഷന്‍െറ റിയാദ് ഘടകം ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്. ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളിലും നിക്ഷേപമുള്ള പൗരന്മാരെ ഉള്‍പ്പെടുത്തി സംയുക്ത സംരംഭം ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്. തുടക്കത്തില്‍ റിയാദിലും പിന്നീട് ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലും അസോസിയേഷന്‍ രൂപവത്കരിക്കും.
ആവശ്യക്കാരുടെ തോതിനനുസരിച്ച് എംബസി ജീവനക്കാരുടെ സന്ദര്‍ശനം ജുബൈലില്‍ രണ്ടുതവണയാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ലൈസന്‍സ് ഇല്ലാതെ സ്പോണ്‍സറുടെ നിര്‍ബന്ധത്തില്‍ ട്രെയ്ലര്‍ ഓടിച്ച് അപകടത്തില്‍പ്പെട്ട ¥്രെഡവര്‍ ഗിരീഷിനെ ജയില്‍ മോചിതനാക്കാനുള്ള നിയമ വശങ്ങള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത ഏജന്‍സി വഴിയല്ലാതെ സൗദിയില്‍ എത്തുന്ന ഗാര്‍ഹിക ജീവനക്കാര്‍ക്ക് ഒരുവിധ നിയമ പരിരക്ഷയും നല്‍കാനാവില്ല. ഇന്ത്യയില്‍ അംഗീകാരമുള്ള പല സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ആതുര മേഖലയില്‍ ഉള്‍പ്പടെ ധാരാളം പേര്‍ സൗദിയില്‍ എത്തിയ ശേഷം പ്രയാസപ്പെടുന്നുണ്ട്. ഇതൊഴിവാക്കാന്‍ ഇരു രാജ്യങ്ങളിലും അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകള്‍ കഴിയുന്നത്ര എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും.
നാട്ടില്‍ നിന്നും മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ അധികരിക്കാതെ ശ്രദ്ധിക്കണമെന്നും അനുബന്ധരേഖയും അതിന്‍െറ അറബി പരിഭാഷയും ഒപ്പം സൂക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം ദമ്മാമില്‍ നടന്ന സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് സംശയങ്ങള്‍ക്കും പരാതികള്‍ക്കും ഉടന്‍ തന്നെ മറുപടി ലഭിക്കുന്നതിന് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രയോജനപ്പെടുത്തണം. 01-14884697 എന്ന ഫോണ്‍ നമ്പറും 8002471234 എന്ന ടോള്‍ ഫ്രീ നമ്പറും 24 മണിക്കൂറും സേവന സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍, സ്കൂള്‍ ചെയര്‍മാന്‍ തസ്കീന്‍, സന്നദ്ധ പ്രവര്‍ത്തകരായ ജയന്‍ തച്ചമ്പാറ, സലീം ആലപ്പുഴ, സൈഫുദീന്‍ പൊറ്റശ്ശേരി, ഷാജിദ്ദിന്‍ നിലമേല്‍, അബ്ദുല്‍ കരീം കാസിമി, കൃഷ്ണദാസ്, അഡ്വ.ആന്‍റണി, നൂഹ് പാപ്പിനിശ്ശേരി, ടി.പി റഷീദ്, അഷറഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് ലിസാന്‍, പി.കെ റഹീം, ഉസ്മാന്‍ ഒട്ടുമ്മല്‍, നൗഷാദ്, മുനീബ്, പ്രദീപ് പുത്തൂറ്റ, ഉമ്മര്‍.കോയ താനൂര്‍, നിജാം, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.