?????? ??????????????? ????????? ??????? ??????? ????????????? ???? ????????? ?????? ???? ?????? ?????????????? ?????? ???? ??? ??????????????

വിദ്യാഭ്യാസ രംഗത്ത് ഇന്ത്യന്‍ സമൂഹത്തിന്‍െറ  വളര്‍ച്ച പ്രശംസനീയം -ഖാലിദ് അല്‍ മഈന 

റിയാദ്: തലമുറകള്‍ക്ക് വിദ്യഭ്യാസവും സംസ്കാരവും പകര്‍ന്നു നല്‍കുന്നതിന് ഇന്ത്യന്‍ സമുഹം കാണിക്കുന്ന താല്‍പര്യവും ത്യാഗവും പ്രശംസനീയമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ  ഖാലിദ് അല്‍ മഈന. റിയാദ് ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ വാര്‍ഷികാഘോങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഏറെ നേട്ടങ്ങള്‍ കൈവരിച്ചവരാണ് ഇന്ത്യന്‍ സമൂഹമെന്ന് നേരിട്ട് മനസിലാക്കിയതാണ്. 
സൗദിയുടെ പുരോഗതിയില്‍ മാത്രമല്ല ഇതര ഗാള്‍ഫ് രാജ്യങ്ങളുടെ വളര്‍ച്ചയിലും ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്വം വിസ്മരിക്കാന്‍ കഴിയാത്തതാണ്. ന്യൂനപക്ഷങ്ങളുടെ മേല്‍ ഭൂരിപക്ഷ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ലോകത്ത് പല രാജ്യങ്ങളും സമുഹങ്ങളും ശിഥിലമായികൊണ്ടിരിക്കാനുള്ള കാരണം. പരസ്പരം സ്വീകരിക്കാനും സഹിഷ്ണുത പുലര്‍ത്താനുമുളള തിരിച്ചറിവ് ഉണ്ടാകണം. ഈ സാഹചര്യത്തില്‍ സഹവര്‍ത്തിത്വത്തിന്‍െറയും സഹിഷ്ണുതയുടെയും നല്ല പാഠങ്ങളാണ് ഇന്ത്യന്‍ ജനത ലോകത്തിന് നല്‍കുന്നത്. സൗദി അറേബ്യയില്‍ നടക്കുന്ന പല അനൗദ്യോഗിക സര്‍വേകളിലും ഇന്ത്യന്‍ പ്രവാസികളുടെ സ്ഥാനം ഒന്നാം നിരയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സൗഹൃദങ്ങള്‍ ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്ത് പര്‍വേസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുല്‍ അസീസ്, ചെയര്‍മാന്‍ നവാസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 
രണ്ടാം ദിവസം നടന്ന സാംസ്കാരിക കലാ പരിപാടികളില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈവിധ്യം നിറഞ്ഞ കലാപരിപാടികളുമായി സ്കൂളിലെ നൂറുക്കണക്കിന് വിദ്യാര്‍ഥിനികള്‍ അണിനിരന്നു. വൈസ് പ്രിന്‍സിപ്പല്‍ ഷബാന പര്‍വീന്‍ സ്വാഗതവും സൂപ്പര്‍വൈസര്‍ ഷഹീന നന്ദിയും പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.