ദമ്മാം : ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കള്ളപ്പണം തടയുന്നതിനും അഴിമതി തടയുന്നതിനും വേണ്ടി നടപ്പാക്കിയ ഈ പദ്ധതി, ലക്ഷ്യ സ്ഥാനത്ത് എത്താതെ പോകുന്നതിന്‍െറ സൂചനകളാണ് കണ്ടുവരുന്നതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് നാസര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി പാഴൂര്‍ വിഷയാവതരണം നടത്തി. എക്സ്പ്രസ് മണി സൗദി അറേബ്യ അസോസിയേറ്റ് ഡയറക്ടര്‍ ആല്‍ബിന്‍ ജോസഫ് മോഡറേറ്ററായിരുന്നു. ശ്രീദേവി മേനോന്‍, ഖദീജ ഹബീബ്, ഷാജി മതിലകം, നജ്മുന്നിസ അല്‍അബീര്‍, മാലിക് മക്ബൂല്‍, എബ്രഹാം വലിയകാല, റിയാസ് ഇസ്മായില്‍, ബിജു കല്ലുമല, ബൈജു കുട്ടനാട്, മാത്യു ജോസഫ്, സ്പൈസര്‍ മാക്സ്, ഈസ്റ്റേണ്‍ നിസാര്‍, അനസ് സഹാറ, ഹിദുര്‍ മുഹമ്മദ്, നിസാര്‍ മാന്നാര്‍, ഹമീദ് ചാലില്‍, ആസിഫ് താനൂര്‍, ഹുസ്ന ആസിഫ്, ഇ.എം കബീര്‍, മുഹമ്മദ് മാസ്റ്റര്‍, ശിവദാസന്‍, ഹമീദ് വടകര, ശ്യാം പ്രകാശ്, സലിം, ഷാജിമോഹന്‍, ശശികുമാര്‍, അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി അസ്ലം ഫറോക് സ്വാഗതവും ട്രഷറര്‍ ജംഷിദ് അലി നന്ദിയും പറഞ്ഞു. വാസുദേവന്‍, അസീസ് വെള്ളയില്‍, സാലി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.