യാമ്പു: ഇരു ഇസ്ലാഹി സെന്‍ററുകളിലെ നേതാക്കളുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വര്‍ഷങ്ങളുടെ അകല്‍ച്ചക്ക് ശേഷം ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍ പരസ്പരം ആശ്ളേഷിച്ചും ഹസ്തദാനം ചെയ്തും പ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ടു. ടി.കെ മൊയ്തീന്‍ മുത്തനൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അബ്്ദുല്‍ അസീസ് കാവുമ്പുറം അധ്യക്ഷത വഹിച്ചു. യാമ്പു ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ മജീദ് സുഹ്രി കണ്‍വെന്‍ഷന്‍ നിയന്ത്രിച്ചു. ഡിസംബര്‍ 20 ന് കോഴിക്കോട്നടക്കാനിരിക്കുന്ന മുജാഹിദ് ഐക്യ സമ്മേളനത്തിന് യോഗത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഷൈജു എം.സൈനുദ്ദീന്‍, അബൂബക്കര്‍ മേഴത്തൂര്‍, അബ്ദുല്‍ വഹാബ്, മുബാറഖ് ഹംസ, അബ്ദുല്‍ അസീസ് സുല്ലമി, നിയാസ് പുത്തൂര്‍, നൗഫല്‍ പരീത്, ബഷീര്‍ പൂളപ്പൊയില്‍, ഉബൈദ് ഫാറൂഖി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.