യാമ്പു: പ്രവാസികള്‍ പ്രവാസ ലോകത്തെ തൊഴില്‍ സാധ്യതകളും പ്രശ്നങ്ങളും മനസിലാക്കി സുരക്ഷാ മാര്‍ഗങ്ങള്‍ മുന്‍കൂട്ടി സ്വീകരി ക്കാനും സ്വയം ബോധവാനാകാനും ജാഗ്രത കാണിക്കാന്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്‍റുമായ ശിഹാബ് കൊട്ടുകാട്. യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി യാമ്പു കെ.എം.സി.സി സെന്‍റര്‍ ഹാളില്‍ സംഘടിപ്പിച്ച നോര്‍ക്ക റൂട്ട്സ് കാമ്പയിന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍ മാന്‍ മുസ്തഫ മൊറയൂര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്‍റ്് നാസര്‍ നടുവില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അബ്്ദുല്‍ മജീദ് സുഹ്രി, അനീസുദ്ദീന്‍ ചെറുകുളമ്പ്, അബ്്ദുശുക്കൂര്‍ വയനാട്, അബ്്ദുറസാഖ് നമ്പ്രം,സുലൈമാന്‍ താനിയന്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ്് ബഷീര്‍ പൂളപ്പൊയില്‍ പരിപാടി നിയന്ത്രിച്ചു. മൂസ തളിപ്പറമ്പ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി മാമുക്കോയ ഒറ്റപ്പാലം സ്വാഗതവും ജോ. സെക്രട്ടറി നിയാസ് പുത്തൂര്‍ നന്ദിയും പറഞ്ഞു. സഹീര്‍ വണ്ടൂര്‍, റഫീഖ് ഫറൂഖ്, സലാം അത്താണിക്കല്‍, റഫീഖ് വള്ളിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.