ഫറോക്ക് സ്വദേശി  അല്‍ജൗഫില്‍ മരിച്ചു

സകാക്ക: കോഴിക്കോട്, ഫറോക്ക് സ്വദേശി റസാഖ് (58) സകാക്ക സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചു. ആസ്തമ അസുഖം മൂര്‍ഛിച്ച് നവംബര്‍ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സകാക്കയില്‍ തന്നെ ജോലി ചെയ്യുന്ന മകനോടൊപ്പം നാട്ടില്‍ പോകാന്‍ അല്‍ജൗഫ് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസുമെടുത്ത് കാത്തിരിക്കുമ്പോഴാണ് ശ്വാസം മുട്ട് കൂടിയത്്. യാത്ര റദ്ദാക്കി എയര്‍പോര്‍ട്ട് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം ഐ.സി.യുവിലും നില തീരെ വഷളായതിനാല്‍ വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ അല്‍പമെങ്കിലും പുരോഗതി വന്നാല്‍ നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രത്യാശയിലായിരുന്നു മകനും സുഹൃത്തുക്കളും. 25 വര്‍ഷമായി അല്‍ജൗഫിലെ ഗാരയില്‍ ബൂഫിയ നടത്തി വരികയായിരുന്നു. മക്കളായ സിദ്ധീക്കും ഹാസിബും ഈ ബൂഫിയയില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. റസാഖിന് അല്‍ജൗഫ് മേഖലയില്‍ നിറയെ സുഹൃദ് വലയമുണ്ട്. 34 ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ റസാഖിന്‍െറ ആശുപത്രി ബില്ല് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ഇഖാമ തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രതിദിനം 1200 റിയാല്‍ വീതം അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബില്ലില്‍ വിട്ടുവീഴ്ച ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് സ്പോണ്‍സര്‍. സകാക്ക സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ്. സഹായത്തിനായി സുധീര്‍ ഹംസ രംഗത്തുണ്ട്. അമ്പലപുറത്ത് ഹൗസില്‍ പരേതരായ മൊയ്തീന്‍ കോയ-ബിച്ചു പാത്തു ദമ്പതികളുടെ മകനാണ് റസാഖ്. ഭാര്യമാര്‍: ആയിശു, ഖദീജ.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.