????????? ?????? ?????? ?????? ????????? ??????????????????

ജോണ്‍ കെറി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഉച്ചക്ക് റിയാദിലത്തെിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും മറ്റു ഉന്നതരുമായും കൂടിക്കാഴ്ച നടത്തി. സിറിയ, യമന്‍, ഇറാന്‍ തുടങ്ങി മേഖലയിലെ സുരക്ഷ വിഷയങ്ങളും തീവ്രവാദ നിര്‍മാജന പദ്ധതിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. വിരമിക്കുന്നതിന് മുമ്പുള്ള ജോണ്‍ കെറിയുടെ സൗദി സന്ദര്‍ശനം അതിപ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര, അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ ഭരണകൂടവും റഷ്യയും നടത്തുന്ന കൂട്ടക്കുരുതിയും മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ച ചെയ്തതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ നടത്തുന്ന സൈനിക ഇടപെടലും സമാധാനം പുന:സ്ഥാപിക്കലും വിജയകരമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇറാന്‍െറ മേഖലയിലെ ഇടപെടല്‍, തീവ്രവാദം ചെറുക്കല്‍ എന്നിവയും വിഷയമായി.
പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയും സല്‍മാന്‍ രാജാവിനെ കണ്ടു. മുതിര്‍ന്ന സൈനികരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍, സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി, റിയാദിലെ അമേരിക്കന്‍ അംബാസഡര്‍ ജോസഫ് വെസ്റ്റ്വോള്‍ തുടങ്ങിയവരും സംബന്ധിച്ചു. കൂടാതെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ജോണ്‍ കെറിയെ തന്‍െറ ഓഫീസില്‍ പ്രത്യേകം സ്വീകരിച്ചതായും സുരക്ഷാവിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.