??? ????????? ????????? ???????????????

കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: അലാദ് ജുബൈല്‍ ടീമിന് വിജയം

ദമ്മാം: നവയുഗം സാംസ്കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന കെ.സി.പിള്ള മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റിലെ മൂന്നാം പാദ മത്സരത്തില്‍ അറബ്കോറിയാദിനെതിരെ അലാദ് ജുബൈല്‍ ടീം ഉജ്വല വിജയം നേടി. ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള, താലിഫ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ക്ളബ് ഗ്യാലറിയിലാണ് കളി നടന്നത്. ഗവണ്‍മെന്‍റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ അലി അല്‍ ജഫാലി മത്സരം ഫ്ളാഗ് ഓഫ് ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. നവയുഗം മുഖ്യരക്ഷാധികാരി ടി സി.ഷാജി, പ്രവാസിനേതാക്കളായ ഇബ്രാഹിം കുട്ടി ആലുവ, ശിഹാബ് കായംകുളം, സിറാജ് പുറക്കാട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മാന്‍ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്‍െറ ജുനൈദ് ലാറയ്ക്ക് ശിഹാബ് കായംകുളം ട്രോഫി സമ്മാനിച്ചു.
മത്സരപരിപാടികള്‍ക്ക്  നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, രക്ഷാധികാരി ടി.പി.റഷീദ്, ജോയന്‍റ് സെക്രട്ടറി പുഷ്പകുമാര്‍, പ്രസിഡന്‍റ് എം.എസ്.ലിസാന്‍, ട്രഷറര്‍ അഷറഫ് കൊടുങ്ങല്ലൂര്‍,  സ്വാഗതസംഘം സെക്രട്ടറി കെ.ആര്‍.സുരേഷ്, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, സംഘാടകസമിതിചെയര്‍മാന്‍ ബി. മോഹനന്‍ പിള്ള, കണ്‍വീനര്‍ ഷാഫി താനൂര്‍, ജോയിന്‍റ് കണ്‍വീനര്‍ വിജയധരന്‍ പിള്ള, ഷെറിന്‍, ഗിരീഷ്  ഇളയിടത്ത്, എം.എസ്.മുരളി,  ഗിരീഷ്ചെറിയേഴം, സഞ്ജു, രന്‍ജിത്ത്, നൗഷാദ് മൊയ്തു, എസ്.വി.ഷിബു, ജയകുമാര്‍, രാധാകൃഷ്ണന്‍, രാജേഷ്, ബൈജു, അനീഷ് മുതുകുളം എന്നിവര്‍ നേതൃത്വം നല്‍കി. 
ടൂര്‍ണമെന്‍റിനോടനുബന്ധിച്ചു നടന്ന നവയുഗം കേന്ദ്രകമ്മിറ്റിയുടെ പ്രദര്‍ശന മത്സരത്തില്‍ ബി.മോഹനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള നവയുഗം എ ടീമും, വിദ്യാധരന്‍ പിള്ള നേതൃത്വം നല്‍കിയ നവയുഗം ബി  ടീമും തമ്മില്‍ ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് എ ടീമിനെ പരാജയപ്പെടുത്തി ബി ടീം വിജയികളായി.  വിജയികളായ ബി ടീമിനുള്ള പുരസ്കാരം ടി.പി റഷീദും, മാന്‍ ഓഫ് ദ മാച്ചായ എം.എസ്.ലിസാനുള്ള പുരസ്കാരം  എം.ജി മനോജും സമ്മാനിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.