ജിദ്ദ: രണ്ടാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തക മേള മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ്, വാര്‍ത്താ സംസ്കാരിക മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അല്‍തുറൈഫി എന്നിവര്‍ സംബന്ധിച്ചു. സംഘാടകരെയും സംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. 11 ദിവസം നീണ്ടു നില്‍ക്കുന്ന മേള ചെങ്കടല്‍ തീരത്ത് ജിദ്ദ അബ്ഹുര്‍ ജനൂബിയയില്‍ 22,500 ചതുരശ്ര മീറ്ററില്‍ പ്രത്യേക പന്തലിലാണ് ഒരുക്കിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 450 പ്രസാധകള്‍ മേളയില്‍ പങ്കെടുക്കുന്നു. സാഹിത്യം, ചരിത്രം, ശാസ്ത്രം, സാമൂഹികം, സാമ്പത്തികം, മതം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നിയ 15 ലക്ഷത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ കവികളെ ഉള്‍പ്പെടുത്തി കവിയരങ്ങ്, നാടകം, സാഹിത്യവുമായി ബന്ധപ്പെട്ട ശില്‍പശാല തുടങ്ങിയ പരിപാടികളും മേളയോടനുബന്ധിച്ച് അരങ്ങേറും. സാംസ്കാരിക പരിപാടികള്‍ക്കായി പ്രത്യേക ഹാളുകള്‍ തയാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിനോദ സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരുമായ എഴുത്തുകാര്‍ക്ക് പുസ്തകം ഒപ്പിട്ട് നല്‍കാന്‍ ആറ് സ്ഥലങ്ങള്‍ സംവിധാനിച്ചു. 221രചയിതാക്കളാകും പങ്കെടുക്കും. ഇതില്‍ 106 പേര്‍ സ്ത്രീകളാണ്. സ്വദേശികളയായ എഴുത്തുകാര്‍ക്ക് സാംസ്കാരിക പരിപാടികള്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പുസ്തകങ്ങള്‍ വേഗത്തില്‍ തെരഞ്ഞെടുക്കുന്നതിനും സ്റ്റാളുകള്‍ കണ്ടത്തെുന്നതിനും 100 ഓളം സ്ക്രീനുകളും മാര്‍ഗദര്‍ശന മാപ്പുകളും ഹാളിന്‍െറ വിവിധ ഭാഗങ്ങളിലുണ്ട്. ഓരോ ദിവസവും 70,000 ത്തോളം സന്ദര്‍ശകരത്തെുമെന്നാണ്് സംഘാടകരുടെ പ്രതീക്ഷ. രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് സന്ദര്‍ശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.