ശഖ്റ: അച്ചായന്‍ എന്ന് സുഹൃത്തുക്കള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കൊല്ലം കുണ്ടറ സ്വദേശി മാത്യൂ യോഹന്നാന് ജന്മ നാടിനേക്കാള്‍ പരിചിതമാണ് ശഖ്റ എന്ന കൊച്ചു സൗദി ഗ്രാമം. പ്രവാസത്തിന്‍െറ നീണ്ട 37 വര്‍ഷങ്ങളാണ് ശഖ്റ നഗരസഭക്ക് കീഴില്‍ ജീവനക്കാരനായി ഇദ്ദേഹം ചെലവഴിച്ചത്. മധ്യ പ്രവിശ്യയിലെ ശഖ്റ നഗരസഭയില്‍ 1979ല്‍ 30ാം വയസിലാണ് മാത്യൂ ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ചത്. ആധുനിക ശഖ്റയുടെ വികസനത്തിന്‍െറയും പുരോഗതിയുടെയും നേര്‍ചിത്രങ്ങളോടൊപ്പം സഞ്ചരിച്ച അപൂര്‍വ മലയാളികളില്‍ ഒരാള്‍ കൂടിയാണ് മാത്യൂ.
ഒരേ സ്ഥാപനത്തില്‍ മൂന്നര പതിറ്റാണ്ടിലധികം നീണ്ട മികച്ച തൊഴില്‍ റെക്കോര്‍ഡ് പൂര്‍ത്തീകരിച്ചതിന്‍െറ സാഫല്യത്തിലാണ് 37 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് മാത്യൂ ഇന്ന് പ്രവാസത്തിന് വിരാമമിടുന്നത്. നിലവിലെ ഹൈവെ വരുന്നതിന് മുമ്പ് പഴയ റിയാദ് - മക്ക റോഡിലെ തീര്‍ഥാടകരുടെയും മറ്റും ഇടത്താവളം മാത്രമായിരുന്ന ശഖ്റക്ക് അവിശ്വസനീയമായ പുരോഗതിയാണ് ഈ കാലയളവില്‍ ഉണ്ടായതെന്ന് മാത്യൂ ഓര്‍ക്കുന്നു. മാറിമാറി വന്ന ഓരോ സൗദി ഭരണാധികാരികളുടെയും കാലഘട്ടങ്ങളില്‍ വികസനത്തിന്‍െറ പാതയില്‍ ശഖ്റക്കും മതിയായ പ്രാധാന്യം ലഭിച്ചു. ആദ്യകാലങ്ങളില്‍ തൊഴില്‍ തേടി ശഖ്റയില്‍ എത്തിയിരുന്ന മലയാളികളില്‍ പലരെയും അടുത്തറിയാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ജാതി മത ഭേദമന്യ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ച അദ്ദേഹം മികച്ച ജൈവ കര്‍ഷകന്‍ കൂടിയാണ്. തൊഴില്‍ തിരക്കുകള്‍ കഴിഞ്ഞാല്‍ സൗഹൃദത്തിനും കൃഷിപ്പണികള്‍ക്കും സമയം ചെലവിട്ട മാത്യൂ ദൈനം ദിന ഉപയോഗത്തിനുള്ള വിവിധ പച്ചക്കറി സ്വന്തമായി ഉല്‍പ്പാദിപ്പിച്ച് സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കുന്നതില്‍ ആനന്ദം കണ്ടത്തെുകയും ചെയ്തു.
ഭാര്യ ഏലിക്കുട്ടി. ഏക മകള്‍ നാട്ടില്‍ അധ്യാപികയാണ്. തനിമ കലാസാംസ്കാരിക വേദി മാത്യൂ യോഹന്നാന് യാത്രയയപ്പ് നല്‍കിയിരുന്നു. മുഹമ്മദ് കുട്ടി, ശിഹാബ്, ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.