ജിദ്ദ: പുതുതായി നിര്‍മിക്കാനിരിക്കുന്ന ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് പുതിയ കവാടമായി മാറുമെന്ന് എന്‍ജിനീയര്‍ ത്വാരിഖ് അബ്ദുല്‍ ജബാര്‍ പറഞ്ഞു.
ആറ് അന്താരാഷ്ട്ര കമ്പനികള്‍ നിര്‍മാണ കരാറുകള്‍ക്കും മറ്റുമായി രംഗത്തത്തെിയിട്ടുണ്ട്. ബി.ഒ.ടി സംവിധാനത്തില്‍ ഏറ്റവും നൂതനമായ രീതിയിലാണ് വിമാനത്താവളം നിര്‍മിക്കുക. വിഷന്‍ 2030 പൂര്‍ത്തിയായാല്‍ 30 ദശലക്ഷം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്വാഇഫ്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ പുതിയ രണ്ട് വിമാനത്താവളങ്ങള്‍ക്ക് അനുമതി ലഭിച്ച കാര്യം കഴിഞ്ഞ ദിവസം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണ പദ്ധതി ആരംഭിക്കും. വിഷന്‍ 2030 അനുസരിച്ച് ത്വാഇഫില്‍ നിര്‍മിക്കുന്ന ആദ്യ പദ്ധതിയാണിത്. 2020 ഓടെ വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്നും ത്വാഇഫ് നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുകയെന്നും മക്ക ഗവര്‍ണര്‍ വ്യക്തമാക്കി. ത്വാഇഫ് നഗരത്തില്‍ നിന്ന് 48 കിലോമീറ്റര്‍ മാറി ഏകദേശം 48000000 ചതുരശ്ര മീറ്ററില്‍ സൂക്ക് ഉക്കാദിനടുത്താണ് പുതിയ വിമാനത്താവളം വരുന്നത്. ഒരു വര്‍ഷം അഞ്ച് ദശ ലക്ഷം യാത്രക്കാരെ സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ ഹജ്ജ് ഉംറ തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ എളുപ്പമാകും. വേഗത്തില്‍ മക്കയിലത്തൊനും ജിദ്ദ, മദീന വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും ഇത് സഹായിക്കും.
ഇതിനു ശേഷമായിരിയിക്കും നിക്ഷേപകരെ കണ്ടത്തെുക. ആഭ്യന്തര വിമാനത്താവളമായിട്ടാണ് തുടങ്ങുക. ജിദ്ദ വിമാനത്താവള വികസന പദ്ധതി അവസാന ഘട്ടത്തിലത്തെിയിട്ടുണ്ട്. 2017-ല്‍ പൂര്‍ത്തിയാകുമെന്നും അടുത്തിടെ ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഖുന്‍ഫുദ വിമാനത്താവളത്തിന് ഉടന്‍ തന്നെ സ്ഥലം കണ്ടത്തെുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.