ജിദ്ദ: കെ.എം.സി.സി ജിദ്ദ കന്തറ ഏരിയ പ്രസിഡന്‍റും മങ്കട മണ്ഡലം വൈസ് പ്രസിഡന്‍റുമായ മലപ്പുറം കുറുവ കരിഞ്ചാപാടി ചന്ദ്രത്തില്‍ അബ്്ദുല്‍ നാസര്‍ (53) നിര്യാതനായി. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് സനാഇയ്യയിലെ ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും ആശുപത്രിയിലത്തെുന്നതിന് മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു. 27 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം നാല് വര്‍ഷം മുമ്പാണ് സനാഇയ്യയിലെ കമ്പനിയിലേക്ക് ജോലി മാറിയത്. കെ.എം.സി.സി ഹജ്ജ് വളണ്ടിയറാണ്. മത, സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. പരേതനായ ചന്ദ്രത്തില്‍ വീരാനാണ് പിതാവ്. ഉമ്മ: കദിയുമ്മ. ഭാര്യ: ആയിശ. മക്കള്‍: ഷാഹിന, സഫ്ന, അലി ഷംലാന്‍, മുഹമ്മദ് സനാന്‍. ഷാഹിനയുടെ ഭര്‍ത്താവ് ഹാരിസ് പനങ്ങാങ്ങരയോടൊപ്പം ഒമാനിലാണ്. റിയാദിലുള്ള സഫ്നയും ഭര്‍ത്താവ് അബ്ദുല്‍ മജീദ് തിരൂര്‍ക്കാടും മരണ വിവരമറിഞ്ഞ് ജിദ്ദയിലത്തെിയിട്ടുണ്ട്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന മങ്കട മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.